പത്തനംതിട്ട: ശിവഗിരി തീര്‍ഥാടന സമ്മേളനവേദിയില്‍ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും പുറപ്പെട്ടു. മൂലൂര്‍ സ്മാരകത്തില്‍ നടന്ന സമ്മേളനവും രഥഘോഷയാത്രയുടെ ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി നിര്‍വഹിച്ചു.
ശിവഗിരി തീര്‍ഥാടനമെന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് സരസകവി മൂലൂരിന്റെ ഭവനമായ കേരള വര്‍മ്മ സൗധത്തില്‍ നിന്ന് 87 വര്‍ഷം മുമ്പ് അഞ്ചുപേര്‍ ചേര്‍ന്നാണ് തീര്‍ഥാടനം ആരംഭിച്ചത്. മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.