ETV Bharat / state

പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐ- എബിവിപി സംഘർഷം: എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു - വിദ്യാർഥിക്ക് കുത്തേറ്റു

രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ നിധിനാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു  പന്തളം എന്‍എസ്‌എസ് കോളജില്‍ സംഘർഷം  Conflict in Pandalam NSS College  എസ്‌എഫ്‌ഐ എബിവിപി സംഘർഷം  Conflict between SFI and ABVP  SFI ABVP clash at Pandalam NSS College  എബിവിപി  എസ്‌എഫ്ഐ  വിദ്യാർഥിക്ക് കുത്തേറ്റു
പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐ- എബിവിപി സംഘർഷം: എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
author img

By

Published : Oct 14, 2022, 10:36 PM IST

പത്തനംതിട്ട: പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐ- എബിവിപി സംഘര്‍ഷത്തിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. രണ്ടാം വർഷ ബിരുദ വിദ്യാർഥി നിധിനാണ് കുത്തേറ്റത്. സംഘർഷത്തിൽ അഞ്ച് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

എബിവിപി പ്രവർത്തകരാണ് ആക്രമണം ഉണ്ടാക്കിയതെന്ന് എസ്‌എഫ്ഐ പ്രവർത്തകർ ആരോപിച്ചു. ഒന്നാം വർഷ വിദ്യാർഥികളെ എബിവിപി പ്രവർത്തകർ റാഗ് ചെയ്‌തുവെന്നും അത് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നും എസ്‌എഫ്ഐ പ്രവർത്തകർ പറഞ്ഞു.

എന്നാൽ എസ്‌എഫ്ഐ പ്രവർത്തകർ പ്രകോപനം സൃഷ്‌ടിച്ചുവെന്നും തുടർന്നാണ് അക്രമം ഉണ്ടായതെന്നുമാണ് എബിവിപി പ്രവർത്തകരുടെ വാദം. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.