ETV Bharat / state

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം - ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ

ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Sabarimala pilgrims bus accident  pathanamthitta  kerala latest news  പത്തനംതിട്ട  ളാഹ  ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം  ശബരിമല  ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ  sabarimala pilgrims
ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 18 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
author img

By

Published : Nov 19, 2022, 11:18 AM IST

Updated : Nov 19, 2022, 4:53 PM IST

പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ആന്ധ്രയില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

44 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിദഗ്‌ധ ചികിത്സക്കായി അഞ്ച് പേരേ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മണികണ്‌ഠൻ(8), രാജശേഖരൻ(33), ഗോപി(33), രാജേഷ്(35) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

പരിക്കേറ്റ 18 പേർ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ബാക്കി ഉള്ളവർ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി മന്ത്രി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തത്.

ചിലര്‍ക്ക് ശസ്‌ത്രക്രിയ ആവശ്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും ഡോക്‌ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. 38 പേരാണ് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി.

അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കും. വിജയവാഡയില്‍ നിന്നുള്ള 44 പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബസിലുള്ളവരെ രക്ഷപ്പെടുത്തി. പത്തുമണിയോടെ അപകട സ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. പമ്പയിലേക്കുള്ള ട്രാഫിക്കിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് ദിവസമായി ഉറങ്ങാതിരുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്ന് തീര്‍ഥാടകര്‍ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ജില്ലാ കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഗതാഗത നിയന്ത്രണം: വാഹനാപകടത്തെ തുടർന്ന് തീർഥാടകരുടെ വാഹനങ്ങൾ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞ് മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവര്‍ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.

Last Updated : Nov 19, 2022, 4:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.