ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ ; സമാന കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നത് രണ്ടാം തവണ - പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കായംകുളം കാർത്തികപ്പള്ളി ഒന്നാം കുറ്റി പെരിങ്ങാല സ്വദേശി ലാലു കൃഷ്‌ണനാണ്(23) പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഇയാൾ സമാന കുറ്റകൃത്യത്തിന് മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

pocso case in pathanamthitta  rape case  rape attempt  rape case in kerala  pocso case in kerala  rape case pathanamthitta  pathanamthitta crime news  latest news pathanamthitta  പത്തനംതിട്ട വാർത്തകൾ  പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ  പോക്‌സോ കേസ്  പോക്‌സോ കേസ് പത്തനംതിട്ട  പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു  പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്  ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡനം  കായംകുളം  കായംകുളം കാർത്തികപള്ളി  കായംകുളം കാർത്തികപള്ളി പീഡനം  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു  pocso case
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ: സമാന കുറ്റകൃത്യത്തിന് മുമ്പും ജയിൽവാസം
author img

By

Published : Oct 17, 2022, 8:00 AM IST

Updated : Oct 17, 2022, 8:37 AM IST

പത്തനംതിട്ട : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല് മാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപ്പള്ളി ഒന്നാം കുറ്റി പെരിങ്ങാല സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന ലാലു കൃഷ്‌ണനാണ് (23) പന്തളം പൊലീസിന്‍റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുരുമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ഈ മാസം 11 ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം (ഒക്‌ടോബർ 14) മകളെ കാണാനില്ലെന്ന് മാതാവ് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ജില്ല പൊലീസ്, സൈബർ സെല്ലിന്‍റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു നമ്പറിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് സംഘം, ആ നമ്പറിലുള്ള സിം കാർഡിന്‍റെ വിലാസം മനസിലാക്കുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് ലാലുകൃഷ്‌ണയിലേക്ക് അന്വേഷണം എത്തിയത്.

അന്ന് തന്നെ പിങ്ക് പൊലീസ് പട്രോളിങ് സംഘത്തിലെ പൊലീസുദ്യോഗസ്ഥരായ ധന്യ, ആനിതോമസ് എന്നിവർ, എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അമ്മയുമായി സ്ഥലത്തെത്തി അന്വേഷിക്കുകയും പെൺകുട്ടിയെ യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്‌തു. ശേഷം കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു.

യുവാവിനെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നിരന്തരം വിളിക്കുകയും പിന്നീട് വിവാഹം കഴിക്കാമെന്ന് വാക്ക് നൽകുകയും നേരിൽ കാണുകയുമായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. വീട്ടിൽ നിന്നും വിളിച്ചിറക്കി പന്തളം സ്വകാര്യ ബസ് സ്റ്റാന്‍റിലെത്തിച്ച് പെൺകുട്ടിയെ നിർബന്ധിച്ച് ബസിൽ കയറ്റി വീട്ടിൽ കൊണ്ടുപോയതാണെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

തുടർന്ന് സ്വന്തം വീട്ടിൽ വച്ചും അടുത്ത ദിവസങ്ങളിൽ കൂട്ടുകാരുടെ വീടുകളിൽ എത്തിച്ചും ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തിരിച്ച് ഒക്‌ടോബർ 14 ന് സ്വന്തം വീട്ടിലെത്തി. അപ്പോഴാണ് പൊലീസ് എത്തി പിടികൂടിയത്.

Also read: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പോക്‌സോ പ്രതി ആറ് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

വൈദ്യ പരിശോധനയ്ക്ക് ശേഷം ശനിയാഴ്‌ച പെൺകുട്ടിയെ ജെഎഫ്എഫ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു. ഇരുവരും മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാൻ നടപടി സ്വീകരിച്ച പൊലീസ് സംഘം, പ്രതിയുടെ വൈദ്യപരിശോധനയും മറ്റും നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

മുമ്പ് ഇയാൾ സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായി ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Last Updated : Oct 17, 2022, 8:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.