ETV Bharat / state

ഫിനാൻസ് സ്ഥാപനത്തിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്: രണ്ട് ജീവനക്കാർ അറസ്റ്റില്‍

author img

By

Published : Jul 16, 2022, 6:16 PM IST

ഉടമ വിദേശത്തായിരുന്ന സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്.

pathanamthitta financial fraud  financial fraud in a private finance in pathanamthitta  സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്  അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്  പത്തനംതിട്ട സ്വകാര്യ പണമിടപാട് സ്ഥാപനം തിരിമറി  pathanamthitta finance institution financial fraud
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാർ അറസ്റ്റില്‍

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഉടമയറിയാതെ സമാന്തര പണമിടപാട് നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്‌ത ജീവനക്കാരെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്‌തു. സീതത്തോട്ടില്‍ പ്രവർത്തിക്കുന്ന മാറമ്പുടത്തില്‍ ഫിനാന്‍സിൽ 45.5 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്. സ്ഥാപനത്തിന്‍റെ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കല്‍ പുതുപ്പറമ്പിൽ രമ്യ (32), സീതത്തോട് മണികണ്ഠന്‍, കാലാ കല്ലോണ്‍ വീട്ടില്‍ ഭുവനമോള്‍ ടി.ബി (32) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് മാറമ്പുടത്തില്‍ ഫിനാന്‍സ്. റോയി വിദേശത്തായിരുന്ന സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്. റോയി നാട്ടില്‍ തിരികെയെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.

ആളുകള്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ പണയംവെച്ച്‌ പണമെടുക്കുകയായിരുന്നു ഇവരുടെ രീതി. ആളുകള്‍ പണയംവയ്ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

സ്വര്‍ണാഭരണങ്ങള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയെങ്കിലും പണയം സ്വീകരിച്ചതിന്‍റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. തട്ടിപ്പുകളുടെ വ്യാപ്‌തി മനസിലാക്കിയ സ്ഥാപനയുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിറ്റാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.