ETV Bharat / state

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 18കാരന്‍ അറസ്റ്റില്‍ - പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കഴിഞ്ഞ വർഷം നവംബറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി

kidnapping and raping minor girl Boyfriend arrest  pathanamthitta rape  pocso pathanamthitta  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു  പോക്‌സോ കാമുകൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാമുകന്‍ അറസ്റ്റില്‍
author img

By

Published : Feb 20, 2022, 8:00 PM IST

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകൻ അറസ്റ്റിൽ. വെച്ചൂച്ചിറ പത്താഴപ്പുരക്കൽ ആനന്ദ് രാജേഷ്(18) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തുന്നത്.

ശനിയാഴ്‌ചയാണ് പെൺകുട്ടിയെ കാണാതായത്. രാവിലെ 9 മണിക്ക് പ്രതി വെൺകുറുഞ്ഞി സ്‌കൂളിന്‍റെ മുന്നിൽ നിന്നും ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

സൈബർ സെല്ലിന്‍റെ സഹായത്തോടെ 18 കാരന്‍റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇരുവരുമുള്ള സ്ഥലം തിരിച്ചറിഞ്ഞു. കുട്ടിക്കാനത്തിന് സമീപം കുട്ടിക്കാനം-മുണ്ടക്കയം റോഡിലാണ് ഇരുവരെയും കണ്ടെത്തിയത്.

Also Read: വിവാഹ സംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരനടക്കം ഒമ്പത് പേര്‍ മരിച്ചു

തുടര്‍ന്ന് പെൺകുട്ടിക്ക് വെൽഫെയർ ഓഫിസറുടെ നേതൃത്വത്തിൽ കൗൺസിലിങ് നൽകി. തുടർന്ന് പെൺകുട്ടി സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി പ്രണയത്തിൽ ആണെന്നും കാമുകൻ തട്ടിക്കൊണ്ടുപോയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി മൊഴി നൽകി.

മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.