പത്തനംതിട്ട: കൃത്യമായ ആഹാരമോ വസ്ത്രമോ രോഗപരിചരണമോ ലഭിക്കാതെ പത്തനംതിട്ടയിലെ മല പണ്ടാരങ്ങൾ എന്ന ആദിവാസി വിഭാഗം. ദിവസവും പൂര്‍ണ്ണ ദുരിതത്തിലൂടെ ജീവിതം തള്ളിനീക്കുകയാണ് ഇവര്‍.
വടശേരിക്കര ളാഹ കഴിഞ്ഞാൽ റോഡരികിൽ ഇവരെ കാണാനാകും. ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയുണ്ടാക്കിയ ഷെഡുകളിലാണ് ഇവരുടെ താമസം. ഈ ഷെഡുകളിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ജീവിക്കുന്നുണ്ട്. നിലവില്‍ ഇവിടുള്ളവര്‍ക്ക് ജോലിയും കുറവാണ് പ്രളയത്തിന് ശേഷം വേണ്ടത്ര വെള്ളവും ലഭിക്കാതായതോടെ ജീവിക്കാനായി നെട്ടോട്ടം ഓടുകയാണിവര്‍.
ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റിവെക്കുമ്പോഴും ഈ തുകകളൊന്നും വേണ്ട വിധത്തില്‍ ആദിവാസികള്‍ക്കു വേണ്ടി ചെലവഴിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.