പത്തനംതിട്ട: റാന്നി ആങ്ങാമൂഴിയിലെ ജനവാസ മേഖലയിൽ നിന്നും പുലിയെ പിടികൂടി. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തുള്ള ആങ്ങമൂഴി മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂടിൽ നിന്നുമാണ് പരിക്കേറ്റ അവശനിലയിൽ പുലിയെ കണ്ടത്തിയത്.
ബുധനാഴ്ച പുലർച്ചയോടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല വിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. അവശനിലയിലായതിനാൽ പുലി അക്രമാസക്തനായില്ല.