പത്തനംതിട്ട: മണ്ഡല മകര വിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി സുഗമമായ തീർഥാടനത്തിന് വിപുലമായ സജ്ജീകരണവുമായി എക്സൈസ് വകുപ്പ്. പമ്പയിൽ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലും, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിലും വിന്യസിക്കപ്പെട്ടിട്ടുള്ള എക്‌സൈസ് സേന നിരന്തരം ലഹരിവിരുദ്ധ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
സന്നിധാനത്ത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെപി മോഹന്‍റെ നേതൃത്വത്തിൽ ചുമതലയുള്ള ടീം കഴിഞ്ഞ ദിവസം വരെ 53 കോട്‌പ കേസുകളും നിരോധിത പുകയില ഉത്‌പന്നങ്ങളും കണ്ടെടുത്തു. 10,600 രൂപ ഫൈൻ ഈടാക്കി. കൂടാതെ പൊലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തി.
എക്സൈസിൻ്റെ ആദ്യ ടീം അംഗങ്ങൾ നവംബർ 14 മുതൽ തന്നെ പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ സേവനം തുടങ്ങിയിരുന്നു.