പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ജില്ലയുടെ ചുമതലയുളള ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നാണ് ചിറ്റയം ഗോപകുമാര്‍ ആരോപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ 'എന്‍റെ കേരളം' പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പങ്കെടുത്തിരുന്നില്ല. അധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണെന്നും അതിനാലാണ് പരിപാടിയിൽ പങ്കെടുത്താക്കതെന്നും ചിറ്റയം ഇടിവി ഭാരതിനോട് പറഞ്ഞു. വിഷയം എൽഡിഎഫിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ലക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലവട്ടം വിളിച്ചാലും ഫോണെടുക്കാറില്ല. മണ്ഡലത്തിലെ സർക്കാർ പരിപാടി തന്നെ അറിയിക്കാതെ നടത്തിയത് ശരിയല്ലെന്നും ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്നയാളായ ചിറ്റയത്തെ നിരന്തരം അവഗണിക്കുന്നതില്‍ സിപിഐയിലും എതിര്‍പ്പുണ്ട്. ജില്ലയിൽ സിപിഐ-സിപിഎം സ്വരചേർച്ചയില്ലായ്‌മ നിലനിൽക്കുമ്പോഴാണ് ഡെപ്യൂട്ടി സ്‌പീക്കർ മന്ത്രക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.