ETV Bharat / state

പാലക്കാട് തെരുവുനായ ശല്യം രൂക്ഷം: കടിയേറ്റത് അമ്പതിലേറെ പേർക്ക് - കൂടല്ലൂർ

പട്ടിത്തറ പഞ്ചായത്തിലെ കോക്കാട്, ഒതളൂർ, പടിഞ്ഞാറങ്ങാടി, അരിക്കാട് തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ശല്യം രൂക്ഷമാണ്. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 50-തിലേറെ പേർക്കാണ് പരിക്കേറ്റത്.

Palakkad Street dog attack  Anakkara Street dog attack  Pattithara Street dog  പാലക്കാട് തെരുവുനായ ശല്യം രൂക്ഷം  പട്ടിത്തറ പഞ്ചായത്ത് വാര്‍ത്ത  ആനക്കര പഞ്ചായത്തില്‍ തെരുവുനായ ശല്യം  കുമ്പിടി വാര്‍ത്ത  പെരുമ്പലം  ആനക്കര  കൂടല്ലൂർ  പന്നിയൂർ വാര്‍ത്ത
പാലക്കാട് തെരുവുനായ ശല്യം രൂക്ഷം: കടിയേറ്റത് അമ്പതിലേറെ പേർക്ക്
author img

By

Published : May 1, 2022, 7:46 PM IST

പാലക്കാട്: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പാലക്കാട് ആനക്കര പഞ്ചായത്തിലെ കുമ്പിടി, പെരുമ്പലം, ആനക്കര, കൂടല്ലൂർ, പന്നിയൂർ നിവാസികള്‍. പട്ടിത്തറ പഞ്ചായത്തിലെ കോക്കാട്, ഒതളൂർ, പടിഞ്ഞാറങ്ങാടി, അരിക്കാട് തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ശല്യം രൂക്ഷമാണ്. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 50-തിലേറെ പേർക്കാണ് പരിക്കേറ്റത്.

പകല്‍ സമയത്തും നായകളുടെ ആക്രമണം ഭയന്നാണ് പ്രദശവാസികള്‍ ജീവിക്കുന്നത്. നായകളെ പേടിച്ച് സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ ഈ പ്രദേശത്തുകൂടി നടക്കാന്‍ വരെ ഭയപ്പെടുകയാണ്. ബൈക്കുകളില്‍ പോകുന്നവരെ നായകള്‍ ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം കുമ്പിടിയിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി പെരുമ്പലം സ്വദേശിയായ യുവാവിന് തലയ്‌ക്ക് പരിക്കേറ്റിരുന്നു.

പോക്കറ്റ് റോഡുകളിലും പൊതു മാർക്കറ്റുകളിലുമെല്ലാം ഇവയുടെ ശല്യമുണ്ട്. നയകളെ പേടിച്ച് പലരും പ്രഭാത സവാരി പോലും ഒഴിവാക്കി. തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Also Read: പത്തനാപുരത്ത് തെരുവുനായ ശല്യം രൂക്ഷം ; നടപടി എടുക്കാതെ അധികൃതർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.