പാലക്കാട്: ഒറ്റപ്പാലത്ത് നാലു പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അമ്മയും രണ്ട് പെൺമക്കളുമുൾപ്പടെ നാലുപേരും വെള്ളത്തിൽ മുങ്ങി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാലപ്പുറം മുണ്ടൻഞാറ വിളക്കത്തറ വീട്ടിൽ അജിത് കുമാർ (38), ഒപ്പം താമസിച്ചിരുന്ന വിജിത (36), വിജിതയുടെ മക്കളായ ആര്യനന്ദ (14), അശ്വനന്ദ എന്നിവരുടെ മൃതദേഹമാണ് ലെക്കിടി പാലത്തിനു സമീപം ഭാരതപുഴയിൽ കണ്ടെത്തിയത്.
വെള്ളത്തിൽ ചാടിയുള്ള മരണമാണെന്നും സംഭവത്തിൽ ദുരുഹതയില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് ബന്ധുകൾ പരാതി നൽകി. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു.
also read: പോളിങ് ബൂത്തിന് സമീപം സ്ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാരതപ്പുഴ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.