ETV Bharat / state

ദേശ സംരക്ഷണ സ്മരണയുര്‍ത്തുന്ന കൊങ്ങൻപട രണോത്സവം ഇന്ന് - കൊങ്ങൻ പട രണോത്സവത്തിന്‍റെ ഐതീഹ്യം

ചരിത്രവും ഐതീഹ്യവും ഇഴചേർന്നു കിടക്കുന്ന ചിറ്റൂരിലെ ഉത്സവമാണ് കൊങ്ങൻപട രണോത്സവം.

chittor palakkad konganpada ranotsavam  konganpada ranotsavam legend  rituals in kongan pada ranotsavam  കൊങ്ങന്‍പട രണോത്സവം  കൊങ്ങൻ പട രണോത്സവത്തിന്‍റെ ഐതീഹ്യം  കൊങ്ങൻ പട രണോത്സവത്തിന്‍റെ ആചാരങ്ങള്‍
ദേശ സംരക്ഷണ സ്മരണയുര്‍ത്തുന്ന കൊങ്ങൻപട രണോത്സവം ഇന്ന്
author img

By

Published : Mar 14, 2022, 7:53 AM IST

പാലക്കാട്: കൊങ്ങുരാജാവിൽനിന്ന്‌ ചിറ്റൂര്‍ ദേശത്തെ രക്ഷിച്ച കാവിലമ്മയുടെ ഉത്സവമമായ കൊങ്ങൻപട രണോത്സവം ഇന്ന് ചിറ്റൂരില്‍ നടക്കും. ചരിത്രവും ഐതീഹ്യവും ഇഴചേർന്നു കിടക്കുന്ന ഉത്സവമാണിത്‌. ചിറ്റൂരിന്‍റെ പരമ്പരാഗത സംസ്കൃതിയിലും നാടുവാഴിത്ത പെരുമയിലും വേരോട്ടമുണ്ട് ഉത്സവത്തിന്.

കേരളത്തിലെ നാട്ടുരാജാക്കൻമാരുടെ ചരിത്രത്തിൽ എണ്ണമറ്റ യുദ്ധങ്ങൾ നടന്നിട്ടുണ്ടെങ്കിലും യുദ്ധഗാഥാസംസ്‌കാരത്തിലേക്ക് സ്വാംശീകരിച്ചിട്ടുള്ളത് ചിറ്റൂർദേശ-കൊങ്ങൻപട മാത്രമായിരിക്കും. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ജനഹൃദയങ്ങളിൽ ഈ ആഘോഷം നിലനിൽക്കുന്നത്. മറ്റ്‌ ക്ഷേത്രാത്സവങ്ങളിൽനിന്ന്‌ കൊങ്ങൻപടയെ വ്യത്യസ്‌തമാക്കുന്നതും ഇതുതന്നെയാണ്.
കൊങ്ങുരാജാവായ ശിങ്കമാനനൻ ഹരിതാഭമായ ചിറ്റൂരിനെ ആക്രമിക്കാൻ എത്തിയപ്പോൾ ആയുധമോ ആയോധനപാടവമോ ഇല്ലാത്ത ദേശക്കാർ ആൺ–പെൺ ഭേദമില്ലാതെ കൈയിൽ കിട്ടിയ വസ്തുക്കളുമായി കൊങ്ങനെ എതിരിട്ടു. രണ്ട് രാവും പകലും ഏറ്റുമുട്ടി പരാജയപ്പെട്ട ദേശക്കാർ ചിറ്റൂരമ്മയെ അഭയം പ്രാപിച്ച് സങ്കടം ഉണർത്തിച്ചു. ചിറ്റൂര്‍ക്കാരുടെ സങ്കടം അറിഞ്ഞ കാവിലമ്മ ശ്രീലകംവിട്ട് പടച്ചട്ടയണിഞ്ഞ് നാന്ദുകവുമായി പടക്കളത്തിലെത്തി കൊങ്ങുരാജാവിനെ നിഗ്രഹിച്ചതായാണ് ഐതീഹ്യം. ഇതിന്‍റെ ഓർമ പുതുക്കലാണ് ഈ ഉത്സവം.

അമ്പാട്ട്, തച്ചാട്ട്, പുറയത്ത്, എഴുപത്ത് തറവാട്ടുകാർക്കാണ് കൊങ്ങൻപട നടത്തിപ്പിന്‍റെ അവകാശം. മന്നാടിയാർ സമുദായത്തിന്‍റെ സഹകരണം ഉത്സവത്തെ സജീവമാക്കുന്നു. നാനാജാതിമതസ്ഥരുടെ സഹകരണവും മുറ തെറ്റാത്ത ആചാരാനുഷ്ഠാനങ്ങളും ജനകീയസ്വഭാവവും ഈ ആഘോഷത്തിന് മിഴിവേകുന്നു.

ALSO READ: ചുട്ടുപൊള്ളി പാലക്കാട്; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.