പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കും വാച്ചർക്കും പരിക്കേറ്റു. പറമ്പിക്കുളത്തെ വനത്തിനുള്ളിൽ വെച്ച് ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആനന്ദൻ (43), വാച്ചർ ദ്വരയൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. ആനന്ദന്‍റെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘം വനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ മുമ്പിൽ വന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് ഇവരെ അടിച്ചു വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മറ്റ് ജീവനക്കാരെത്തി ആനന്ദനെയും ദ്വരയനെയും രക്ഷപ്പെടുത്തി പറമ്പിക്കുളത്ത് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി കെട്ടിടങ്ങളും മറ്റും ആക്രമിക്കുന്ന ആന തന്നെയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
കാട്ടാനയുടെ ആക്രമണം; ഫോറസ്റ്റ് ഓഫീസർക്കും വാച്ചർക്കും പരിക്ക് - കാട്ടാന
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആനന്ദൻ, വാച്ചർ ദ്വരയൻ എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനുള്ളിലെ പരിശോധനക്കിടെയാണ് ആക്രമണമുണ്ടായത്