ETV Bharat / state

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴി വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ - പാലക്കാട് ഇന്നത്തെ വാര്‍ത്ത

ഒരു കിലോ കോഴിയ്ക്ക്‌ 158 രൂപയായതോടെ സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയായിത് മാറി

Broiler chicken price hike in Palakkad  കേരളത്തില്‍ കുതിച്ചുയര്‍ന്ന് ചിക്കന്‍ വില  കേരളത്തില്‍ ഒരു മാസത്തിനിടെ കൂടിയത് 65 രൂപ  Broiler chicken price hiked  പാലക്കാട് ഇന്നത്തെ വാര്‍ത്ത  palakkad todays news
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ചിക്കന്‍ വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ
author img

By

Published : Mar 14, 2022, 11:47 AM IST

പാലക്കാട്: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പ്രതിദിനം കുതിച്ചുയരുന്നു. ഒരു കിലോ കോഴിയ്ക്ക്‌ 158 രൂപയാണ് ഞായറാഴ്‌ചത്തെ വില. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണിത്‌.

ഇറച്ചിമാത്രം വാങ്ങുകയാണെങ്കില്‍ വില 252 രൂപയാകും. കഴിഞ്ഞ ഒരു മാസമായി ക്രമാനുഗതമായി വില വർധിക്കുകയാണ്‌. നേരത്തേ അപൂർവമായേ കോഴിവില 150 പിന്നിട്ടിട്ടുള്ളൂ. ഒരു മാസം മുന്‍പ് 100 രൂപയിൽ താഴെയായിരുന്നു വില. ഒരു മാസത്തിനിടെ 65 രൂപയാണ് കൂടിയത്.

സാധാരണ വേനൽക്കാലത്ത് വില കുത്തനെ ഇടിയാറാണ് പതിവ്. ഈ വർഷം സ്ഥിതിപാടെ മാറുകയായിരുന്നു. തമിഴ്‌നാട്ടിലെ ഫാം ഉടമകൾ കൃത്രിമക്ഷാമം ഉണ്ടാക്കാൻ കോഴി ഇറക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന്‌ വ്യാപാരികൾ പറയുന്നു. കേരളത്തിലെ ഫാമുകളിൽ കോഴിയില്ലാത്തപ്പോൾ തമിഴ്‌നാട്‌ ലോബി വില കുത്തനെ ഉയർത്തുകയാണ്. കേരളത്തിലെ ഫാമുകളിൽ കോഴി വളർച്ചയെത്തുമ്പോൾ തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയ്ക്ക്‌ വിലകുറച്ച് കേരളത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രവണതയുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവ്

വില ഉയർന്നതോടെ വില്പനയും കുത്തനെ ഇടിഞ്ഞു. ദിനംപ്രതി കോഴി വില കൂടുന്നതോടെ ഹോട്ടൽ വ്യാപാരം പ്രതിസന്ധിയിലാണ്‌. ചിക്കൻ വിഭവങ്ങളുടെ വില വർധിപ്പിക്കുകയോ ചിക്കൻ മെനുവിൽനിന്ന്‌ ഒഴിവാക്കുകയോ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും അവര്‍ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ ഹോട്ടലുടമകൾ ആവശ്യപ്പെട്ടു.

ഹോട്ടൽ വ്യപാരം സംരക്ഷിക്കണം. വില ഇങ്ങനെ കൂടിയാൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌ക്കരിക്കേണ്ട അവസ്ഥയാണുള്ളത്. കോഴി വിലയ്‌ക്ക് പുറമെ ഗ്യാസ്, ഭക്ഷ്യഎണ്ണ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റവും പ്രതിസന്ധിയ്‌ക്ക് ആക്കംകൂട്ടുന്നു. ഹോട്ടൽ വ്യാപാരത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ALSO READ: വഴി മുടക്കുന്നവരെ തിരുത്തും, വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിയമസഭയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.