പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം ഈ മാസം 17ന് വായിക്കും. വെള്ളിയാഴ്‌ച കേസ് പരിഗണിച്ച മണ്ണാർക്കാാട് പ്രത്യേക കോടതിയാണ് കുറ്റപത്രം വായിക്കുന്നത് 17ലേക്ക് മാറ്റിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ ചുമതലയേറ്റ ശേഷം ഡിജിറ്റൽ തെളിവുകളുടെ തെളിമ പോര തുടങ്ങിയ വിവിധ കാരണങ്ങളാൽ മൂന്നുതവണ കേസ് മാറ്റിവച്ചിരുന്നു.
അസിസ്റ്റന്‍റ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം മേനോൻ, സുനിത എസ് മേനോൻ എന്നിവരെയാണ് സർക്കാർ പുതിയതായി നിയമിച്ചിട്ടുള്ളത്. കേസിന്‍റെ വിശദാംശങ്ങൾ മനസിലാക്കാൻ രണ്ടാഴ്‌ച സമയം പ്രോസിക്യൂഷൻ ചോദിച്ചിരുന്നു. ഹൈക്കോടതിയിൽ എല്ലാ ആഴ്‌ചയും കേസിന്‍റെ റിപ്പോർട്ട് നൽകേണ്ടതുണ്ട്.
ALSO READ:പഠിക്കുന്ന കാലത്ത് മർദിച്ചു; വർഷങ്ങൾക്കിപ്പുറം അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു