ETV Bharat / state

തിരൂരിൽ പഴയ പാലം അപകടാവസ്ഥയിൽ; നോക്കുകുത്തിയായി പുതിയ പാലം

പഴയ പാലം ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിട്ടും പണി പൂർത്തിയായ പുതിയ പാലം സഞ്ചാരയോഗ്യമാക്കാതെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.

author img

By

Published : Jun 30, 2019, 9:23 PM IST

Updated : Jun 30, 2019, 10:41 PM IST

മലപ്പുറം: തിരൂരിൽ അപകടാവസ്ഥയിലായ പഴയ പാലം ഏത് സമയവും വീഴാവുന്ന നിലയിലാണ്. എന്നിട്ടും നോക്കുകുത്തിയായി തുടരുകയാണ് പുതിയ പാലം. പണി പൂർത്തിയായ പുതിയ പാലം തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തിരൂർ പുഴക്ക് കുറകെ മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ഒരുവശത്ത് അപ്രോച്ച് റോഡ് ഒരുക്കിയിട്ടില്ല. താഴേപാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണത്തിനായി മൂന്നര കോടി രൂപയാണ് അനുവദിച്ചിരുന്നത്. താനൂരിലേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുത്ത് നടപടി പൂർത്തിയാക്കാൻ മന്ത്രി ജി സുധാകരൻ നാല് മാസം മുമ്പ് പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ റോഡിനുള്ള ആറ് സെന്‍റ് ഭൂമി ഏറ്റെടുത്ത് നൽകാൻ റവന്യൂ വിഭാഗം തയ്യാറായില്ല.

പഴയ പാലം ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിട്ടും പണി പൂർത്തിയായ പുതിയ പാലം സഞ്ചാരയോഗ്യമാക്കാതെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.

പഴയ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പഴയ പാലത്തിന്‍റെ കമ്പികൾ തുരുമ്പെടുത്ത് പൊട്ടി, കോൺക്രീറ്റ് അടർന്നുവീണ് അടിഭാഗം ദ്രവിച്ച അവസ്ഥയിലാണ്. പുഴയുടെ ഇരുഭാഗങ്ങളിലായുള്ള പാലത്തിന്‍റെ കൈവരികൾ തകർന്നിട്ടുമുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ഇളകുന്നതിനാൽ ഭയത്തോടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ചമ്രവട്ടം പാത വീതികൂട്ടിയതിനാല്‍ ഇതുവഴിയുള്ള വാഹനത്തിരക്ക് ഏറിയതും പാലത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. വാഹനത്തിരക്കേറെയുള്ള പ്രധാന റോഡിലെ ഈ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് കോടികൾ ചെലവിട്ട് പുതിയ പാലം നിര്‍മ്മിച്ചത്. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാനുള്ള നടപടിയെടുക്കാതെ അധികൃതർ അനാസ്ഥ തുടരുകയാണ്.

Intro:മലപ്പുറം തിരൂരിൽ നോക്കുകുത്തിയായി പാലങ്ങൾ 
അപകടാവസ്ഥയിലായ പഴയ പാലം ഏതുസമയവും വീഴാവുന്ന അവസ്ഥയിൽ. പണി പൂർത്തിയായ പുതിയ പാലം തുറക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർമലപ്പുറം തിരൂരിൽ നോക്കുകുത്തിയായി പാലങ്ങൾ 

Body:മലപ്പുറം തിരൂരിൽ നോക്കുകുത്തിയായി പാലങ്ങൾ 

Conclusion:മലപ്പുറം തിരൂരിൽ നോക്കുകുത്തിയായി പാലങ്ങൾ 

അപകടാവസ്ഥയിലായ പഴയ പാലം ഏതുസമയവും വീഴാവുന്ന അവസ്ഥയിൽ. പണി പൂർത്തിയായ പുതിയ പാലം തുറക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ
∙ കാത്തിരിക്കുകയാണെന്ന് ആക്ഷേപം. തിരൂർ പുഴയ്ക്ക് കുറുകെയും റെയിൽവേ മേൽപ്പാലവും മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ഒരുവശത്ത് അപ്രോച്ച് റോഡ് ഒരുക്കിയിട്ടില്ല. താനൂർ ഭാഗത്തേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുത്ത് നടപടി പൂർത്തിയാക്കാൻ മന്ത്രി ജി.സുധാകരൻ 4 മാസം മുൻപ് മരാമത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ, റവന്യു വിഭാഗം റോഡിനുള്ള 6 സെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ല. താഴേപാലം അപ്രോച്ച് റോഡ് നിർമാണത്തിനായി മൂന്നര കോടി രൂപയുടെ അനുമതിയും ലഭിച്ചിരുന്നു. താഴേപാലത്ത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അടിഭാഗം ദ്രവിച്ചും കമ്പികൾ തുരുമ്പെടുത്ത് പൊട്ടിയും കോൺക്രീറ്റ് അടർന്നുവീണും അപകടാവസ്ഥയിലാണ്. പുഴയുടെ ഇരുഭാഗങ്ങളിലായുള്ള പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. 

വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ഇളകുന്ന അവസ്ഥയാണ്. യാത്രക്കാരും പാലത്തിലൂടെ നടക്കാൻ ഭയപ്പെടുന്നുണ്ട്. വാഹനത്തിരക്കേറെയുള്ള പ്രധാന റോഡിലെ ഈ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് കോടികൾ ചെലവിട്ട് പുതിയ പാലം പണിതത്. ചമ്രവട്ടം പാത വീതികൂട്ടിയുള്ള നവീകരണം പൂർത്തിയായതോടെ ഇതുവഴിയുള്ള വാഹനത്തിരക്ക് എറിയതും . വലിയ ദുരന്തത്തിന് വഴിയൊരുക്കും.

Last Updated : Jun 30, 2019, 10:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.