മലപ്പുറം: പണത്തിന് വേണ്ടി കൊള്ളയും കൊലയും നടത്തുന്ന ഈ കാലത്ത് വീണുകിട്ടിയ ലക്ഷങ്ങള്‍ തിരിച്ചേല്‍പ്പിച്ച് മാതൃകയായ തസ്കിനെ തേടി അഭിനന്ദന പ്രവാഹം. ഇന്നലെ സൈക്കിളില്‍ കടയിൽ പോകുന്നതിനിടെയാണ് തസ്കിന് കൊന്നമണ്ണ റോഡില്‍ വച്ച് മൂന്ന് ലക്ഷത്തിലധികം വരുന്ന പണപ്പൊതി കിട്ടിയത്. പണത്തിന്‍റെ അവകാശിയെ പിന്തുടര്‍ന്ന് തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും തസ്കിന് സാധിച്ചില്ല. തുടർന്ന് വീട്ടിലത്തെി മാതാവ് ജമീലയോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും പണം പൊലീസില്‍ ഏല്‍പിക്കാന്‍ മാതാവ് നിര്‍ദേശിക്കുകയായിരുന്നു.
നിരവധി പേരാണ് ഫോണ്‍ മുഖേനയും വീട്ടിലെത്തെിയും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ ഒൻപതാം ക്ലാസുക്കാരിയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചത്. വെള്ളിയാഴ്ച വീട്ടിലത്തെിയ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികള്‍ തസ്കിനെയും വീട്ടുകാരെയും അഭിനന്ദിച്ചു. പ്രോത്സാഹനമായി കാഷ് അവാര്‍ഡും നല്‍കി. തസ്കിന്‍റെയും വീട്ടുക്കാരുടെയും സത്യസന്ധത സമൂഹത്തിന് മാതൃകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് അഭിപ്രായപ്പെട്ടു