മലപ്പുറം:നിലമ്പൂരിൽ പ്രളയക്കിറ്റുകൾ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്ഷ്യകിറ്റുകൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആര്യാടൻ മുഹമ്മദും കോൺഗ്രസും ശ്രമിച്ചുവെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. ആര്യാടൻ ഭക്തന്മാർ ചെയ്‌ത ഈ ഹീനകൃത്യത്തിന് കെപിസിസി പ്രസിഡന്‍റ് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്‌ടർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും പിവി അൻവർ എംഎൽഎ ആവശ്യപ്പെട്ടു. അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അന്വേഷണത്തിന് ഡിസിസി പ്രത്യേക സമിതിയെ നിയോഗിച്ചതായും ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് അറിയിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് നിലമ്പൂരിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യാനെത്തിച്ച ഭക്ഷ്യ ധാന്യകിറ്റുകളാണ് കെട്ടിക്കിടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് . രാഹുൽഗാന്ധിയുടെ സഹായത്തോടെ എത്തിച്ച കിറ്റുകൾ പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെയായിരുന്നു ഏല്‍പ്പിച്ചത്. ഇങ്ങനെ നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിക്ക് നൽകിയ കിറ്റുകളാണ് വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് പുഴുവരിച്ച് നശിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
ഭക്ഷ്യകിറ്റുകൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആര്യാടൻ മുഹമ്മദ് ശ്രമിച്ചു: പിവി അൻവർ എംഎൽഎ - രമേശ് ചെന്നിത്തല
ആര്യാടൻ ഭക്തന്മാർ ചെയ്‌ത ഈ ഹീനകൃത്യത്തിന് കെപിസിസി പ്രസിഡന്‍റ് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്‌ടർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും പിവി അൻവർ എംഎൽഎ ആവിശ്യപ്പെട്ടു.