മലപ്പുറം: ഓണക്കാലമെത്തിയതോടെ പൂ വിപണിയും സജീവമാകും. ഓണമാഘോഷിക്കാൻ അതിർത്തി കടന്നാണ് എല്ലാ വർഷവും പൂക്കളെത്തുന്നത്. ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ 'വീട്ടുമുറ്റം പൂക്കൃഷി'യുമായി തവനൂരിലെ 'തണല്‍' കുടുബശ്രീ പ്രവർത്തകർ റെഡിയാണ്.
തവനൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ 'തണല്‍' കുടംബശ്രീ അംഗങ്ങളായ സി ഫൗസിയ, ജിഷ രവികുമാര്‍, സിടി ഫാത്തിമ്മ, സി ബുഷറ എന്നിവരാണ് പെണ്‍മനപുറത്ത് രവികുമാറിന്‍റെ വീട്ടുമുറ്റത്ത് ചെണ്ടുമല്ലികൃഷി ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്നാണ് ചെണ്ടുമല്ലി വിത്തുകളും തൈകളും കൊണ്ടുവന്നത്.
എണ്ണൂറോളം ചെണ്ടുമല്ലി തൈയാണ് നട്ടത്. പൂക്കൃഷിയുടെ വിളവെടുപ്പ് തവനൂർ പഞ്ചായത്ത് പ്രസിഡന്‍റ് സിപി നസീറ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്‍റ് ടിവി ശിവദാസ് അധ്യക്ഷത വഹിച്ചു.