മലപ്പുറം: മൾട്ടികളർ വാഴക്കുല കൗതുക കാഴ്ച്ചയാകുന്നു. റിട്ട കൃഷി ഓഫീസറും കാര്‍ഷിക മേഖലയില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന കരുവാരക്കുണ്ട് അരിമണലിലെ എടാട്ട് ബെന്നിയുടെ കൃഷിയിടത്തിലാണ് വാഴക്കുല വേറിട്ട നിറത്തിൽ കുലച്ചത്. ചെങ്കദളി ഇനത്തിൽ പെട്ട വാഴയാണ് ബെന്നി നട്ടത്.
കുല വെട്ടിപഴുക്കാൻ വെച്ചപ്പോഴാണ് വർണ്ണ വൈവിധ്യം ശ്രദ്ധയിൽ പെട്ടത്. മഞ്ഞ, റോസ്, ചുവപ്പ് തുടങ്ങിയ നിറങ്ങളാണുള്ളത്. സ്വന്തമായ ഗവേഷണത്തിലൂടെ വിവിധയിനം കാർഷിക ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ വ്യാപൃതനാണ് കാര്‍ഷിക ഗവേഷകന്‍കൂടിയായ ബെന്നി.
ആനക്കയം കൃഷി ഗേവേഷണ കേന്ദ്രത്തിലെ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ കൃഷിയില്‍ കൂടുതല്‍ ഗവേഷണം നടത്തുകയാണ്. റിട്ടയര്‍മെന്‍റിന് ശേഷം വാഴ, ഓറഞ്ച്, ആപ്പിള്‍, തുടങ്ങിയ വിളകളിലും അദ്ദേഹം തന്‍റെ കൃഷിയും പഠനവും നടത്തുന്നുണ്ട്.
Also Read: 72 ഇനം നെല്‍വിത്തുകൾ കൃഷിയിറക്കി പരീക്ഷണം; ഇടുക്കിയിൽ നെല്‍കൃഷിയുമായി യുവകർഷകൻ