ETV Bharat / state

നാലാം തവണയും അങ്കത്തിനൊരുങ്ങി കെടി ജലീൽ - കെടി ജലീൽ വാർത്തകൾ

ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞു 2006 ലാണ് കെടി ജലീൽ കുറ്റിപ്പുറത്ത് ഇടത് സ്വതന്ത്രനായി ജനവിധി തേടുന്നത്

Minister KT Jaleel will contest from Thavanoor  കെടി ജലീൽ വാർത്തകൾ  തവനൂർ മണ്ഡലത്തിലെ വാർത്തകൾ
നാലാം തവണയും അങ്കത്തിനൊരുങ്ങി കെടി ജലീൽ
author img

By

Published : Mar 10, 2021, 10:04 PM IST

മലപ്പുറം: തുടർച്ചയായി നാലാം തവണയും നിയമസഭ തെരഞ്ഞെടുപ്പിന് ജനവിധി തേടാൻ ഒരുങ്ങുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2006 ലാണ് കെടി ജലീൽ കുറ്റിപ്പുറത്ത് ഇടത് സ്വതന്ത്രനായി ജനവിധി തേടുന്നത്. അന്നത്തെ ലീഗ് സ്ഥാനാർഥിയായ പി കെ കുഞ്ഞാലിക്കുട്ടിയെ 8,781 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി കെടി ജലീൽ കുറ്റിപ്പുറത്തെ ജനപ്രതിനിധിയായി നിയമസഭയിൽ എത്തുന്നത്.

നാലാം തവണയും അങ്കത്തിനൊരുങ്ങി കെടി ജലീൽ

വീണ്ടും 2011ൽ ഇടത് സ്വതന്ത്രനായി തവനൂരിൽ മത്സരിച്ചു. എതിർ സ്ഥാനാർഥി വിവി പ്രകാശിനേക്കാൾ 6,854 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്. ശേഷം 2016ലും തവനൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ കെടി ജലീൽ 2011നേക്കാൾ മൂന്നിരട്ടി വോട്ടുകൾക്കാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായത്. 17,064 വോട്ടുകൾക്കാണ് കോൺഗ്രസിലെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തിയത്. പിണറായി സർക്കാർ അധികാരത്തിൽ കയറിയതു മുതൽ നിരവധി ആരോപണങ്ങൾ നേരിട്ട കെടി ജലീലിനെ സ്വർണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അനേഷണ ഏജൻസികളും ചോദ്യം ചെയ്തിരുന്നു.

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഈ തെരഞ്ഞെടുപ്പില്‍ നോക്കി കാണുന്നതെന്നും എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്നും കെടി ജലീൽ പറഞ്ഞു. കെടി ജലീലിന്‍റെ എതിർ സ്ഥാനാർഥിയായി ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ യുഡിഎഫിൽ ചർച്ച പുരോഗമിക്കുകയാണ്. ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേരുൾപ്പെടെ ഈ മണ്ഡലത്തിൽ ഉയർന്നു വന്നിരുന്നു. ഈ തെരഞ്ഞടുപ്പിൽ തവനൂർ മണ്ഡലത്തിൽ വിജയിക്കുക എന്നത് ലീഗിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. അതേസമയം രണ്ട് തവണ തവനൂരിലെ ജനപ്രതിനിധിയായ കെടി ജലീൽ തവനൂരിലെ ജനങ്ങളുടെ പ്രിയ നേതാവാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.