ETV Bharat / state

വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുമോദനവുമായി പരാജയപ്പെട്ട സ്ഥാനാര്‍ഥി - failed candidate congratulations winner

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മലപ്പുറത്ത് വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുമോദനവുമായി പരാജയപ്പെട്ട സ്ഥാനാര്‍ഥി  വൈറല്‍ വീഡിയോ  തദ്ദേശ തെരഞ്ഞെടുപ്പ്‌  വണ്ടൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ്‌  malappuram local body election  failed candidate congratulations winner  local body election
മലപ്പുറത്ത് വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുമോദനവുമായി പരാജയപ്പെട്ട സ്ഥാനാര്‍ഥി
author img

By

Published : Dec 19, 2020, 12:14 PM IST

Updated : Dec 19, 2020, 12:50 PM IST

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയെ മാലയിട്ട് അനുമോദനം അറിയിച്ച് പരാജയപെട്ട സ്ഥാനാര്‍ഥി. വണ്ടൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ജ്യോതിക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സലീന പാങ്ങാടന്‍ ചുവപ്പ് ഹാരമണിയിച്ച് അനുമോദനം അറിയിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.

വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുമോദനവുമായി പരാജയപ്പെട്ട സ്ഥാനാര്‍ഥി

വാശിയേറിയ പോരാട്ടത്തില്‍ ലീഗ്‌ സ്ഥാനാര്‍ഥിയായ സലീന 180 വോട്ടിനാണ് രണ്ടാം സ്ഥാനത്തായത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉച്ചയോടെ വിജയിച്ച സ്ഥാനാര്‍ഥി വാഹനത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് കടന്നു പോകുന്നതിനിടെയാണ് ജനവിധി അംഗീകരിച്ച് വിജയിച്ച സ്ഥാനാർഥിയെ സലീന അനുമോദനമറിയിക്കാനെത്തിയത്. പുതിയ മെമ്പർക്കൊപ്പം വികസന കാര്യത്തിൽ കൂടെയുണ്ടാകുമെന്നും സലീന പറഞ്ഞു.

Last Updated : Dec 19, 2020, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.