ETV Bharat / state

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

author img

By

Published : Sep 20, 2019, 4:53 PM IST

ബസ് ജീവനക്കാരെ മർദ്ദിച്ചെന്നാരോപിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വളാഞ്ചേരി ഭാഗത്തെ ചുങ്കത്ത് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് മാർഗ്ഗതടസ്സം സൃഷ്ട്ടിച്ച കാർ യാത്രക്കാരെ ചോദ്യം ചെയ്‌തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

മലപ്പുറം:പത്തനത്താണി ബസ് ജീവനക്കാരെ കാർ യാത്രക്കാർ മർദ്ദിച്ചെന്നാരോപിച്ച് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. പുത്തനത്താണി ചുങ്കത്തിനും വെട്ടിച്ചിറക്കുമിടയിൽ രാവിലെ 9 മണിയോടെയാണ് ബസ് തൊഴിലാളികളായ രണ്ടത്താണി സ്വദേശി ഷൈജു, കോട്ടൂർ സ്വദേശി ബാബു, കോട്ടക്കൽ സ്വദേശി ഹൈദ്രോസ്, കോഴിക്കോട് സ്വദേശി രവീഷ്, കുറ്റ്യാടി സ്വദേശി രാജീവ് എന്നിവർക്ക് മർദ്ദനമേറ്റത് . കോഴിക്കോട് ഗുരുവായൂർ റൂട്ടിലോടുന്ന ഗോകുലം, കോട്ടക്കൽ വളാഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന വടക്കൻ എന്നീ സ്വകാര്യ ബസിലെ തൊഴിലാളികളാണിവർ.കാർ ഡ്രൈവറും കൂടെയുള്ള ഒരു സംഘം ആളുകളും തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

ഇരു ബസുകളും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനിടെ ചുങ്കത്ത് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് വെച്ച് എതിരെ വന്ന കാർ ബസുകൾക്ക് മാർഗ്ഗതടസ്സം സൃഷ്ട്ടിച്ചു. ബസ് തൊഴിലാളികൾ ഇത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിക്ക് കാരണമായത്. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.

വളാഞ്ചേരി ,കാടാമ്പുഴ എസ്.ഐ.മാർ സ്ഥലത്തെത്തി ബസ് തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണിവർ. എന്നാൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് ബസുകൾ നിയമം ലംഘിച്ചാണ് സർവ്വീസ് നടത്തുന്നതെന്നും ഇത്തരം ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

Intro:മലപ്പുറം പത്തനത്താണി ബസ് ജീവനക്കാരെ കാർ യാത്രികൾ വർദ്ദിച്ചെന്നാരോപിച്ച് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു
Body:ബസിലെ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്Conclusion:
പുത്തനത്താണി ചുങ്കത്തിനും വെട്ടിച്ചിറക്കുമിടയിൽ രാവിലെ 9 മണിയോടെയാണ് ബസ് തൊഴിലാളികൾക്ക് മർദ്ദനമേറ്റത്.കോഴിക്കോട് ഗുരുവായൂർ റൂട്ടിലോടുന്ന ഗോകുലം, കോട്ടക്കൽ വളാഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന വടക്കൻ എന്നീ സ്വകാര്യ ബസിലെ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്. ബസ് തൊഴിലാളികളായ രണ്ടത്താണി സ്വദേശി ഷൈജു. കോട്ടൂർ സ്വദേശി ബാബു, കോട്ടക്കൽ സ്വദേശി ഹൈദ്രോസ്, കോഴിക്കോട് സ്വദേശി രവീഷ്, കുറ്റ്യാടി സ്വദേശി രാജീവ് എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇരു ബസുകളും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനിടെ ചുങ്കത്ത് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് വെച്ച് എതിരെ വന്ന കാർ ബസുകളുടെ മുന്നിൽ മാർഗ്ഗതടസ്സം സൃഷ്ട്ടിട്ടിച്ചത് ബസ് തൊഴിലാളികൾ ചോദ്യം ചെയ്തു. ഇതാണ് കയ്യാങ്കളിക്ക് കാരണമായത്.കാർ ഡ്രൈവറും കൂടെയുള്ള ഒരു സംഘം ആളുകളും തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണ മെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു' തുടർന്ന് വളാഞ്ചേരി ,കാടാമ്പുഴ എസ്.ഐ.മാർ സ്ഥലത്തെത്തി ബസ് തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികൾ, എന്നാൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗത്ത് ബസുകൾ നിയമം ലംഘിച്ചാണ് യാത്ര ചെയ്യുന്നതെന്നും ഇത്തരം ബസ് ജീവനക്കാർ ക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.സംഘർഷ സാധ്യത കണക്കിലെടുത്തി വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.