ETV Bharat / state

വോട്ട് ചെയ്യാൻ മലപ്പുറത്ത് പ്രത്യേക ബോധവത്കരണ പരിപാടി

ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

author img

By

Published : Apr 12, 2019, 10:57 AM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറത്ത് പ്രത്യേക ബോധവത്കരണ പരിപാടി

മലപ്പുറം: പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടി മലപ്പുറം ജില്ലാ ആസ്ഥാനത്ത് തുടങ്ങി. ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയില്‍ നടത്തുന്ന പരിപാടിയില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങളോടൊപ്പം വിവി പാറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും അവസരമുണ്ട്. ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവയും 16500 അടി ഉയരത്തിലുള്ള ഫേമഫോളിംഗ, റെലകുംഗെ ബൂത്തുകളെ സംബന്ധിച്ചുള്ള വിവരണങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

Intro:

കരുത്തുറ്റ ജനാധിപത്യത്തിന് വര്‍ധിച്ച പങ്കാളിത്തം എന്ന ലക്ഷ്യവുമായി സുതാര്യവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കുന്ന പ്രത്യേക ബോധവത്കരണ പരിപാടി മലപ്പുറം ജില്ലാ ആസ്ഥാനത്ത് തുടങ്ങി. സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയിലാണ് പ്രദര്‍ശനമുള്‍പ്പടെയുള്ളവ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയില്‍ കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം, കേന്ദ്ര ഫോട്ടോ ഡിവിഷന്‍, ദേശീയ സാക്ഷരതാ മിഷന്‍ അതോറിറ്റി കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് അധികാരികള്‍ എന്നിവരുടെയും പങ്കാളിത്തത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Body:ആദ്യ കാലത്തെ തിരഞ്ഞെടുപ്പ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയും തെരഞ്ഞെടുപ്പും, മാധ്യമങ്ങളില്‍ വന്ന ഇലക്ഷന്‍ വാര്‍ത്തകള്‍ പ്രതിപാദിച്ച   പത്രക്കുറിപ്പുകളുമായി തെരഞ്ഞെടുപ്പും മാധ്യമങ്ങളും കൂടാതെ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍, വിവി പാറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളോടൊപ്പം വിവി പാറ്റ് ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തി പരിചയപ്പെടാനും പ്രദര്‍ശത്തില്‍ അവസരമുണ്ട്. കൂടാതെ പോളിങ് ഉദ്യോഗസ്ഥര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്ത് 16500 അടി ഉയരത്തിലുള്ള മല നിരകളിലൂടെ സഞ്ചരിച്ച് എത്തിച്ചേര്‍ന്ന ഫേമഫോളിംഗ, റെലകുംഗെ ബൂത്തുകളെ സംബന്ധിച്ചുള്ള വിവരണങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്

Byit
ജില്ലയിലെ ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍കുമാര്‍ പരിപാടിയുടെ ഉഘ്ടാനം നിര്‍വ്വഹിച്ചു. 

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.