മലപ്പുറം: വിമുക്തി പദ്ധതിയുടെ ഭാഗമായി നിലമ്പൂരില്‍ എക്‌സൈസ് വകുപ്പും നിലമ്പൂര്‍ മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തി. സ്‌കൂളില്‍ നിന്നാരംഭിച്ച റാലി കനോലി പ്ലോട്ടില്‍ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നാളെത്ത കേരളം ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യവുമായി എക്‌സൈസ് വകുപ്പ് നടത്തുന്ന ലഹരി വര്‍ജ്ജന മിഷനായ വിമുക്തി, ജീവിതം തന്നെ ലഹരി എന്ന പരിപാടിയുടെ ഭാഗമായി 90 ദിന ലഹരിവിരുദ്ധ സന്ദേശ തീവ്ര യജ്ഞ പരിപാടി നടന്നുവരികയാണ്. ഇതോടനുബന്ധിച്ചാണ് സൈക്കിൾ റാലി നടത്തിയത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് റാലി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ മുംതാസ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുജീബ് ദേവശേരി, നിലമ്പൂര്‍ എക്‌സൈസ് സിഐ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെടി സജിമോന്‍, എസ്എംസി ചെയര്‍മാന്‍ നൗഷാദ് തടത്തില്‍, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബി.പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.