ETV Bharat / state

ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ബി ഇക്ബാൽ സന്ദര്‍ശനം നടത്തി

ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

author img

By

Published : Jan 11, 2020, 1:01 AM IST

Updated : Jan 11, 2020, 2:07 AM IST

Dr B Iqbal visited Chaliyar Family Health Center  ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ബി ഇക്ബാൽ സന്ദര്‍ശനം നടത്തി  മലപ്പുറം  . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനാണ് അദ്ദേഹം ഇവിടെയെത്തിയത്
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ബി ഇക്ബാൽ സന്ദര്‍ശനം നടത്തി

മലപ്പുറം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോക്ടർ ബി ഇക്ബാൽ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനാണ് അദ്ദേഹം ഇവിടെയെത്തിയത്.

ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ബി ഇക്ബാൽ സന്ദര്‍ശനം നടത്തി

ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന ട്രൈബൽ ഹബ്, സ്പെഷ്യാലിറ്റി വിഭാഗം, ഹൃദ്രോഗ ബാധിതര്‍ക്കുള്ള ടെലി മെഡിസിൻ പദ്ധതി, ഗർഭിണികൾക്കുള്ള പ്രതിമാസ സെപഷ്യാലിറ്റി പരിശോധന, സായാഹ്ന ഒ.പി എന്നീ പദ്ധതികളെക്കുറിച്ചും അദ്ദേഹം ജീവനക്കാരോട് ചോദിച്ചറിഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷിബുലാൽ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പറും മുൻ കേരള സർവകലാശാല വൈസ് ചാൻസലറും, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ധനുമായ ഡോക്ടർ ബി ഇക്ബാൽ ചാലിയാർ Body:കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പറും മുൻ കേരള സർവകലാശാല വൈസ് ചാൻസലറും, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ധനുമായ ഡോക്ടർ ബി ഇക്ബാൽ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി.ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഡോക്ടർ ബി ഇക്ബാൽ ഇന്ന് സന്ദർശനം നടത്തിയത്.
ആർദ്രം പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽവന്നിട്ടുള്ള വ്യതിയാനങ്ങളെ കുറിച്ച് അപഗ്രഥനം നടത്തുന്നതിനാണ് ഡോക്ടർ ബി ഇക്ബാൽ ഇതുപോലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കുന്നത്.
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കീഴിൽ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന ട്രൈബൽ ഹബ്, സ്പെഷ്യാലിറ്റി വിഭാഗവുമായി നടപ്പിലാക്കുന്നതും, ഹൃദ്‌രോഗികൾക്ക് ഏറെ ഗുണകരവുമായ ടെലി മെഡിസിൻ, ഗർഭിണികൾക്കുള്ള പ്രതിമാസ സെപഷ്യാലിറ്റി പരിശോധനയായ
PMSMA, ആർദ്രം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് നടപ്പിലാക്കുന്ന സായാഹ്ന ഒ.പി.എന്നീ പദ്ധതികളെക്കുറിച്ച് ജീവനക്കാരും , ആശുപത്രി വികസന സമിതി അംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തി.
വിവിധ ഫണ്ടുകളുപയോഗിച്ച് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം നേരിൽ കണ്ടറിഞ്ഞു. ആശുപത്രിയുടെ എല്ലാ വിധ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി.
ജനകീയമായി മുന്നോട്ടു കൊണ്ടു പോകുന്നതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.
1996 കാലഘട്ടത്തിൽ നിന്നും 2020 ആയപ്പോഴേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് തലം വരെ ഉണ്ടായിട്ടുള്ള വ്യതിയാനങ്ങൾ വളരെ വലുതാണ്. ഒരു കാലത്ത് സർക്കാർ ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചിരുന്ന ആളുകൾ ഇന്ന് സർക്കാർ ആശുപത്രികളെ തേടി നടക്കുന്നതായി കാണാൻ സാധിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണമാണ് നേരത്തേ ഉണ്ടായിരുന്ന ലക്ഷ്യമെങ്കിൽ ഇന്ന് ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്.അതിനായി ഉപകേന്ദ്രങ്ങൾ മുഴുവനും മാറേണ്ടതുണ്ട്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ എളമ്പിലാക്കോട് ആരോഗ്യ ഉപകേന്ദ്രവും ഡോ.ബി.ഇക്ബാൽ സന്ദർശിച്ചു.പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷിബുലാൽ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി.ഉസ്മാൻ ,ആരോഗ്യ സ്ഥിരം സമിതി അംഗം ശ്രീമതി പ്രമീള, വികസന സമിതി അംഗംതോണിക്കടവൻ ഷൗക്കത്ത്, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ.അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ അരുൺകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് വഹീദ റഹ്മാൻ ,ആശുപത്രി വികസന സമിതി അംഗം നാലകത്ത് അബ്ദുറഹ്മാൻ, കാപ്പാടൻ റസാഖ്, ആശുപത്രി ജീവനക്കാർ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
Byt. ഡോക്ടർ ഇഖ്ബാൽConclusion:Etv
Last Updated : Jan 11, 2020, 2:07 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.