മലപ്പുറം: നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ മലപ്പുറത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ജില്ലാ ഡിസിസി വൈസ് പ്രസിഡന്‍റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ആകെ ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താനുള്ള മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തുടങ്ങി. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യത്തില്‍ ലീഗ് നേതാക്കള്‍ക്ക് അതൃപ്‌തിയുണ്ട്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.
നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ മലപ്പുറത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി
ജില്ലാ ഡിസിസി വൈസ് പ്രസിഡന്‍റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു.