മലപ്പുറം: തവനൂർ ചിൽഡ്രൻസ് ഹോമിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ ചിൽഡ്രൻസ് ഹോമിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 വയസുകാരനെയാണ് ഇന്ന് രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ജാസലാണ് മരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോട് നിന്നാണ് പൊലീസ് കണ്ടെത്തി ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെ തവനൂർ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. വീട്ടിലേക്ക് അയക്കുന്നതിന്‍റെ മുൻകരുതലായി ചിൽഡ്രൻസ് ഹോമിൽ തയ്യാറാക്കിയ പ്രത്യേക ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.