ETV Bharat / state

സഹായിക്കാൻ ആളില്ല: ഓടിത്തളർന്ന് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ

ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോലും പ്രിൻസിപ്പൽമാർ നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ പറയുന്നത്.

ജോലി ഭാരം പേറി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ
author img

By

Published : May 20, 2019, 3:12 PM IST

Updated : May 20, 2019, 4:49 PM IST

കോഴിക്കോട്: ജോലി ഭാരത്താല്‍ വലയുകയാണെന്ന പരാതിയുമായി ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ നടപടിക്രമങ്ങൾ, അധ്യാപകരുടെ പരിശീലനങ്ങൾ എന്നിവ ഒരേ സമയം വന്നതോടെയാണ് പ്രിൻസിപ്പല്‍മാരുടെ ജോലി ഭാരം വർദ്ധിച്ചത്.

സഹായിക്കാൻ ആളില്ല: ഓടിത്തളർന്ന് ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽമാർ

പല സ്കൂളുകളിലും പ്യൂൺ, ക്ളാർക്ക് എന്നിവരുടെ അഭാവമാണ് സ്കൂൾ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നത്. സ്കൂൾ തുറക്കുന്ന ജൂൺ മൂന്നിനു തന്നെ പ്ലസ് വൺ പ്രവേശനവും നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്രമങ്ങളും പ്രിൻസിപ്പൽമാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. പ്ലസ് വൺ അപേക്ഷകൾ സ്കൂൾ തലത്തിൽ പരിശോധിച്ച് വെബ്സൈറ്റിലിടേണ്ട ചുമതലയും പ്രധാന അധ്യാപകർക്കാണ്. എല്ലാ ജോലിയും ഒരേ സമയത്ത് തീർക്കണമെന്ന സർക്കാരിന്‍റെ നിലപാടാണ് വിനയായതെന്ന് വേളം ഹയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പലും കെഎച്ച്എസ്ടിയു സംസ്ഥാന പ്രസിഡന്‍റുമായ കെ.പി. അബ്ദുൽ ലത്തീഫ് പ്രതികരിച്ചു.

Intro:സഹായിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജോലി ഭാരം പേറി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ

Body:പ്ലസ് വൺ വൺ ഏകജാലക പ്രവേശനത്തിന്റെ നടപടിക്രമങ്ങളും ടീച്ചേഴ്സ് പരിശീലനവും പരീക്ഷാ നടപടികൾ തുടങ്ങി കൂട്ട ഉത്തരവാദിത്വങ്ങളാണ് ഇപ്പോൾ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വഹിക്കുന്നത്. സ്കൂൾ തുറക്കുന്ന ജൂൺ മൂന്നിനു തന്നെ പ്ലസ് വൺ പ്രവേശനവും നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്രമങ്ങളാണ് പ്രിൻസിപ്പൽമാരുടെ ജോലിഭാരം ഇപ്പോൾ ഇരട്ടിയക്കുന്നത്. പ്ലസ് വൺ അപേക്ഷകൾ സ്കൂൾ തലത്തിൽ പരിശോധിച്ചു വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ട ഉത്തരവാദിത്വവും പ്രിൻസിപൽമാർക്കാണ്‌. ഇത്തരത്തിൽ ജോലി ഭാരം വർധിക്കുമ്പോൾ ഇവർക്ക് സഹായത്തിനു ഒരു പിയുണിന്റെയോ ക്ലർക്കിന്റെയോ സഹായം ലഭിക്കുന്നില്ല. ഹയർ സെക്കൻഡറി അധ്യാപകരുടെ ആരുടെ ട്രെയിനിങ്ങും ഇതേ സമയത്ത് നടക്കുന്നതിനാൽ സഹായത്തിനായി അധ്യാപകരോട് ഹാജരാകാൻ പറയാനും പ്രിൻസിപ്പൽമാർക്ക് കഴിയുന്നില്ല. എല്ലാ ജോലിയും ഒരേ സമയത്ത് തീർക്കണമെന്ന് സർക്കാരിൻറെ നിലപാടാണ് തങ്ങൾക്ക് വിനയായത് എന്ന് വേളം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പളും കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡണ്ടുമായ കെ.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു.

byte

Conclusion:ഒരു ഫോട്ടോ എടുക്കുന്നതിന് പോലും പ്രിൻസിപ്പൽമാർ നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ പറയുന്നത്.
Last Updated : May 20, 2019, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.