ETV Bharat / state

നഴ്‌സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍ - മദ്യം നൽകി പീഡിപ്പിച്ചു

പിടിയിലായത് എറണാകുളം സ്വദേശികൾ. വിദ്യാർഥിനിയെ മിനി ബൈപ്പാസിന് സമീപമുള്ള ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.

Custody  two defendants under arrest in kozhikkode  nursing student rape  kozhikkode  nurse  rape  crime kerala  police  നഴ്‌സിംഗ് വിദ്യാര്‍ഥിനി  പീഢനം  മദ്യം നൽകി പീഢിപ്പിച്ചു
nursing student has rapped
author img

By

Published : Feb 21, 2023, 9:23 AM IST

Updated : Feb 21, 2023, 12:45 PM IST

കോഴിക്കോട്: മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിദ്യാർഥിനിയുടെ സുഹൃത്തുക്കളും എറണാകുളം സ്വദേശികളുമായ അമ്പാടി(20), അമല്‍(20) എന്നിവരാണ് പൊലിസിന്‍റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെ മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിൽ മദ്യലഹരിയിലായിരുന്ന രണ്ട് സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം മിനി ബൈപ്പാസിന് സമീപമുള്ള ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പൊലിസിന് മൊഴി നല്‍കിയിരുന്നു. മദ്യലഹരിയിലായിരുന്നു താൻ എന്നും രാവിലെ ബോധം വന്നതിന് ശേഷം വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു എന്നുമായിരുന്നു മൊഴി.

മാനസികാസ്വാസ്ഥ്യം പ്രകടമാക്കിയതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

Last Updated : Feb 21, 2023, 12:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.