ETV Bharat / state

വൈദികനെതിരേയുള്ള പീഡന പരാതിയിൽ നടപടി സ്വീകരിച്ചതായി താമരശേരി രൂപത - പീഡന പരാതി

വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വൈദികൻ തന്നെ പീഡിപ്പിച്ചുവെന്ന് ഇടവകയിലെ വീട്ടമ്മ പരാതി നല്‍കിയിരുന്നു

priest  rape  case  church  വൈദികനെതിരേയുള്ള പീഡന പരാതിയിൽ നടപടി സ്വീകരിച്ചതായി താമരശേരി രൂപത  വൈദികനെതിരേയുള്ള പീഡന പരാതി  പീഡന പരാതി  thamarassery diocese took action against priest
വൈദികനെതിരേയുള്ള പീഡന പരാതിയിൽ നടപടി സ്വീകരിച്ചതായി താമരശേരി രൂപത
author img

By

Published : Dec 5, 2019, 8:50 PM IST

കോഴിക്കോട്: ചേവായൂർ നിത്യസഹായ മാത പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരെയുള്ള പീഡന പരാതിയില്‍ നടപടി സ്വീകരിച്ചതായി താമരശേരി രൂപത. ഇയാൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ പള്ളിവികാരി സ്ഥാനത്ത് നിന്നും മറ്റ് ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്ന് രൂപത പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പൊലീസിന്‍റെ അന്വേഷണത്തോട് രൂപത പൂർണമായും സഹകരിക്കുമെന്നും പി.ആർ.ഒ ഫാ.മാത്യു കൊല്ലംപറമ്പിൽ അറിയിച്ചു. വൈദികനെതിരെ പരാതിയുമായി ഇടവകയിലെ വീട്ടമ്മയാണ് രംഗത്തെത്തിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ ചേവായൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:വൈദികനെതിരേയുള്ള പീഡന പരാതിയിൽ നടപടി സ്വീകരിച്ചതായി താമരശ്ശേരി രൂപത

Body:ചേവായൂർ നിത്യസഹായ മാത പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരേ നടപടി സ്വീകരിച്ചതായി താമരശ്ശേരി രൂപത. ഇയാൾക്കെതിരേ ആരോപണം ഉയർന്നപ്പോൾ തന്നെ പള്ളിവികാരി സ്ഥാനത്ത് നിന്നും മറ്റ് ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്ന് താമരശ്ശേരി രൂപത പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പോലീസിന്റെ അന്വേഷണത്തോട് രൂപത പൂർണ്ണമായും സഹകരിക്കുമെന്നും പിആർഒ ഫാ. മാത്യു കൊല്ലംപറമ്പിൽ അറിയിച്ചു. വൈദികനെതിരേ പരാതിയുമായി ഇടവകയിലെ വീട്ടമ്മയാണ് രംഗത്തെത്തിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ ചേവായൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.