കോഴിക്കോട്: ആർ.എസ്.പി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് കെ.മുരളീധരൻ എം.പി. എ.വി ഗോപിനാഥ് അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരിച്ചു വന്നാൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം നൽകുമെന്നും കെ.മുരളീധരൻ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തിറക്കിയപ്പോൾ മുതൽ കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രസ്താവന.
എന്നാൽ മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കും എന്ന പ്രസ്താവന തെറ്റാണെന്നും എ.വി ഗോപിനാഥ് പ്രസ്താവന തിരുത്താൻ തയാറാകണമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ പൊട്ടിത്തെറി അവസാനിച്ചു. ഇനി ചില പൊട്ടൽ മാത്രമാണുള്ളത്. അതും താമസിയാതെ തീരുമെന്നും മുരളീധരൻ വ്യക്തമാക്കി.
Also Read: കെ.പി.സി.സി ആസ്ഥാനത്തും കരിങ്കൊടി
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അച്ചടക്കത്തിന്‍റെ ചട്ടക്കൂടിൽ നിന്നാണ് അഭിപ്രായം പറഞ്ഞതെന്നും കെ. മുരളിധരൻ പറഞ്ഞു.