കോഴിക്കോട് : ബസില്‍ പീഡനത്തിന് ഇരയായ 21 കാരിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന് ശേഷം പ്രതികരിക്കാമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ മാനസിക അസ്വാസ്ഥ്യമുള്ള മകൾ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സംരക്ഷണയിലായതോടെ അമ്മ തനിച്ചായിരുന്നു.
also read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു
ഇവരുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ പീഡനക്കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായെങ്കിലും ഒരാളെ ഇതുവരെയും പിടികൂടാനായിട്ടില്ല.