കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതേതുടർന്ന് കോഴിക്കോടിന്‍റെ മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകേണ്ടെന്ന് നിർദ്ദേശം നല്‍കി. ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയാണ് പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. കോഴിക്കോട് മാനാഞ്ചിറ പുതിയ ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കാരപ്പറമ്പിൽ മരംവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ഫയർ റെസ്ക്യൂ സംഘം എത്തി മരം മുറിച്ചു മാറ്റി.
കോഴിക്കോട് ജില്ലയില്‍ മഴ ശക്തം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു - latest rain
ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയാണ് പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നല്‍കി.