ETV Bharat / state

കോഴിക്കോട് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി കലക്ടർ - collector imposes restrictions

പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ തിങ്ങിനിറയുന്നത് കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kozhikode  കലക്ടർ  പുതുവത്സരാഘോഷം  collector imposes restrictions  New Year celebrations
കോഴിക്കോട് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ
author img

By

Published : Dec 31, 2020, 10:51 AM IST

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ആഘോഷങ്ങളിലും ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങളിൽ ശ്രദ്ധക്കുറവ് കാണുന്നുണ്ട്‌. പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ തിങ്ങിനിറയുന്നതു കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ഡിസംബർ 31 മുതൽ ജനുവരി നാല്‌ വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം ആറ്‌ മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം ആറ്‌ മണിക്ക് ശേഷം ബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും. ബീച്ചിൽ എത്തുന്നവർ വൈകുന്നേരം ഏഴ്‌ മണിക്ക്‌ മുൻപായി തിരിച്ചു പോകേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാതിരിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.