കോഴിക്കോട്: കെ വി തോമസ് വിഷയം കോൺഗ്രസിൻ്റെ അടഞ്ഞ അധ്യായമെന്ന് കെ മുരളീധരൻ എം.പി. കോഴിക്കോട് പ്രതികരിച്ചു. സങ്കേതികത്വം പറഞ്ഞ് ഇരിക്കുന്ന തോമസ് മാഷിന് ഇനി എന്തും ചെയ്യാം അതിന് കോൺഗ്രസിന് ഉത്തരവാദിത്വമില്ലെന്നും മുരളിധരൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് രണ്ട് വട്ടം ഭരിക്കാൻ അവസരം കൊടുത്തത് കേരളത്തിലെ ജനങ്ങളുടെ അബദ്ധമാണെന്നും അത് തൃക്കാരക്കാർ തിരുത്തി മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ വി തോമസ് പങ്കെടുത്തതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ പാർട്ടിയിൽ നിന്നും ഇന്നലെ(12.05.2022) പുറത്താക്കിയിരുന്നു.