ETV Bharat / state

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍റെ അടിത്തറ തകർത്തു: കപിൽ സിബൽ

author img

By

Published : Jan 18, 2020, 11:08 PM IST

പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാൻ സാധിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ

kapil sibal News  kerala governor News  klf News  കെഎല്‍എഫ് വാർത്ത  കേരള ഗവർണർ വാർത്ത  കപില്‍ സിബല്‍ വാർത്ത
കപില്‍ സിബല്‍

കോഴിക്കോട്: പാർലമെന്‍റ് പാസാക്കിയ നിയമം ഭരണഘടനാപരമായി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ദി ഐഡിയ ഓഫ് ഇന്ത്യ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. എൻആർസി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായമാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം വിഷയങ്ങളിൽ സഹകരിക്കില്ലെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്രത്തെ അറിയിക്കാം. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് പാർലമെന്‍റിന്‍റെ പ്രവർത്തനത്തെ കുറിച്ച് അറിയില്ല. അറിവുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ നടപടി ഉണ്ടാകുമായിരുന്നില്ല. ഭരണഘടനയാണ് രാജ്യത്തിന്‍റെ അടിത്തറ, അത് തകര്‍ന്നിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ നാല് തൂണുകളിൽ മൂന്നും കേന്ദ്രം തകർത്തു. നാലാം തൂണായ മാധ്യമങ്ങൾ വിരളമായാണ് അവരുടെ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധം രാഷ്‌ട്രീയം മുന്നോട്ടുവച്ചല്ല. വിദ്യാർഥികൾ അവരുടെ ആശങ്കകളാണ് ഉന്നയിക്കുന്നത്. വസ്‌ത്രം നോക്കിയല്ല മനോവികാരം മനസിലാക്കിയാണ് അവരെ തിരിച്ചറിയേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണഘടന വായിക്കണം. ഭരണഘടന വായിച്ച് മനസിലാക്കുന്നതിൽ വല്ല പ്രയാസവും ഉണ്ടെങ്കിൽ താൻ അദ്ദേഹത്തെ സഹായിക്കാമെന്നും കപിൽ സിബൽ പറഞ്ഞു.

Intro:പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാൻ സാധിക്കില്ലെന്ന് കപിൽ സിബൽ

Body:
ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമായി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കപിൽ സിബൽ. എൻആർസി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായമാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം വിഷയങ്ങളിൽ സഹകരിക്കില്ലെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്രത്തെ അറിയിക്കാം. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് തനിക്കറിയില്ലെന്നും കപിൽ സിബൽ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ദി ഐഡിയ ഓഫ് ഇന്ത്യ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് പാർലിമെന്റ് പ്രവർത്തനത്തെ കുറിച്ച് അറിവില്ല. അറിവുല്ലായിരുന്നെങ്കിൽ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ചെയ്യില്ലായിരുന്നു. ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ അതിപ്പോൾ തകർന്നു. ജനാധിപത്യത്തിന്റെ നാല് തൂണുകളിൽ മൂന്നും കേന്ദ്രം തകർത്തു. നാലാം തൂണായ മാധ്യമങ്ങൾ വിരളമായാണ് അവരുടെ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരേയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം രാഷ്ട്രീയം മുന്നോട്ട് വച്ചല്ല. അവരുടെ ആശങ്കകളാണ് വിദ്യാർത്ഥി aൾ ഉന്നയിക്കുന്നത്. അവരുടെ വസ്ത്രം നോക്കിയല്ല തിരിച്ചറിയേണ്ടത്, അവരുടെ മനോവികാരം മനസിലാക്കിയാണ് തിരിച്ചറിയേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണ ഘടന വായിക്കണമെന്ന് കപിൽ സിബൽ. ഭരണഘടന വായിച്ച് മനസിലാക്കുന്നതിൽ വല്ല പ്രയാസമുണ്ടെങ്കിൽ താൻ അദ്ദേഹത്തെ സഹായിക്കാമെന്നും കപിൽ സിബൽ പറഞ്ഞു.
സംവാദം ജോൺ ബ്രിട്ടാസ് നിയന്ത്രിച്ചു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്‌
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.