ETV Bharat / state

ബഫര്‍ സോണ്‍ വിഷയം; സ്വയം പ്രാപ്‌തനല്ലെന്ന് തെളിയിച്ച വനം വകുപ്പ് മന്ത്രിയെ സ്ഥാനത്ത് നിന്നും പുറത്താക്കണം: വി ഡി സതീശൻ

ബഫർ സോൺ വിഷയത്തിൽ ആശങ്കയിലുള്ള എയ്‌ഞ്ചല്‍വാലിയിലെ പ്രദേശവാസികളെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനംവകുപ്പ് മന്ത്രിയേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു

VD Satheesan at Angel valley  VD Satheesan about buffer zone  VD Satheesan criticized forest minister  VD Satheesan  kerala news  malayalam news  buffer zone  Angel valley  ബഫര്‍ സോണ്‍ വിഷയം  വനം വകുപ്പ് മന്ത്രി  വനം വകുപ്പ് മന്ത്രിയെ പുറത്താക്കണം  വി ഡി സതീശൻ  പ്രതിപക്ഷ നേതാവ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എയ്‌ഞ്ചല്‍വാലി  ബഫര്‍ സോണ്‍  വനംവകുപ്പ് മന്ത്രിയെ വിമർശിച്ച് വി ഡി സതീശൻ
വനംവകുപ്പ് മന്ത്രിയെ വിമർശിച്ച് വി ഡി സതീശൻ
author img

By

Published : Jan 6, 2023, 6:10 PM IST

Updated : Jan 6, 2023, 7:11 PM IST

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്‌തനല്ലെന്ന് സ്വയം തെളിയിച്ച വനം വകുപ്പ് മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കക്ഷി നേതാവായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണം. പമ്പാവാലിയിലെയും എയ്‌ഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്.

മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഹൈക്കോടതി നിര്‍ദേശ പ്രകാരം കരം അടയ്‌ക്കുന്ന പട്ടയ ഭൂമിയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങള്‍ എവിടെ പോകുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഫർ സോണിൽ ഉൾപ്പെട്ട എയ്‌ഞ്ചല്‍വാലിയിൽ ജനകീയ സദസിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ കാട്ടിയത് അനാസ്ഥ: എയ്‌ഞ്ചല്‍വാലിയിലും ചിറ്റാറിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി. ആശങ്കാകുലരായിരിക്കുന്ന പ്രദേശവാസികളുമായി സംവദിച്ചു. ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

അപൂര്‍ണ റിപ്പോര്‍ട്ട് ഒളിപ്പിച്ച് വച്ചു: കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീംകോടതി വിധി വന്ന ജൂണ്‍ മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാത്‌പര്യത്തിന് വിരുദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29ന് ലഭിച്ചതാണ്. അപൂര്‍ണ റിപ്പോര്‍ട്ടാണെന്ന് അറിയാമായിരുന്നിട്ടും മൂന്നര മാസത്തോളം ഒളിപ്പിച്ച് വച്ചു.

സർക്കാരിനെതിരെ ചോദ്യശരങ്ങൾ: വീടുകളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും ദേവാലയങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസുകളില്‍ നിന്നും ശേഖരിച്ച് 15 ദിവസം കൊണ്ട് മാനുവല്‍ സര്‍വേ നടത്താമായിരുന്നു. എന്നിട്ടും ബഫര്‍ സോണില്‍ അപകടകരമായ സ്ഥിതിയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റാത്ത വനം മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത്? മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വന്തം ഭൂമിയില്‍ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചാല്‍ അത് അംഗീകരിക്കുമോ?

രക്തഹാരം അണിയിച്ച് ഭൂമി ഏറ്റെടുക്കാന്‍ വരുന്നവരെ സല്യൂട്ട് ചെയ്യുമോ? 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യും? അവർക്കൊപ്പം പ്രതിപക്ഷവും യുഡിഎഫും ഉണ്ടാകുമെന്നും അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം: പത്ത് കിലോമീറ്റര്‍ ബഫര്‍ സോണില്‍ അഭിപ്രായം അറിയിക്കാനാണ് സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ തദ്ദേശ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റിനും ഹൈറേഞ്ച് സംരക്ഷണ സമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്.

ALSO READ: ബഫർ സോൺ: പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു, പൊതു ജനങ്ങൾക്ക് പരാതി നല്‍കാം

ഇതല്ലാതെ മറ്റേതെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ മന്ത്രി അത് കാണിക്കട്ടേയെന്നും 2019 ല്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ നിന്നും രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Last Updated : Jan 6, 2023, 7:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.