ETV Bharat / state

പാലായിൽ 15000 വോട്ടിനു മുകളിൽ ഭൂരിപക്ഷത്തിനു ജയിക്കും: മാണി സി കാപ്പൻ

author img

By

Published : Apr 7, 2021, 2:06 PM IST

ജോസ് കെ മാണിയെ പരാജയപെടുത്തണം എന്ന ആഗ്രഹം പലരും തന്നോട് പറഞ്ഞുവെന്നും കാപ്പൻ വ്യക്തമാക്കി.

പാലാ  മാണി സി കാപ്പൻ  യുഡിഎഫ് സ്ഥാനാർഥി  UDF candidate  mani c Kappan  pala
പാലായിൽ 15000 വോട്ടിനു മുകളിൽ ഭൂരിപക്ഷത്തിനു ജയിക്കും: മാണി സി കാപ്പൻ

കോട്ടയം: പാലായിൽ 15000 വോട്ടിനു മുകളിൽ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ജോസ്.കെ മാണിയ്‌ക്കെതിരായുള്ള വികാരം പാലായിൽ ശക്തമായിരുന്നുവെന്നും കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയെ പരാജയപെടുത്തണം എന്ന ആഗ്രഹം പലരും തന്നോട് പറഞ്ഞുവെന്നും കാപ്പൻ വ്യക്തമാക്കി.

എലത്തൂരിൽ ശക്തമായ മത്സരം നടന്നു. പാലായിൽ സഭ നിഷ്പക്ഷമായിരുന്നു. അത് മാന്യമായ നിലപാട് ആയി. അത് തനിക്ക് ഗുണം ചെയ്യുമെന്നും പോളിങ് ബൂത്തിലെ വെളിച്ചക്കുറവും മറ്റു പ്രശ്നങ്ങളും 2000ത്തോളം വോട്ടുകൾ കുറഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും ലീഡ് ഉണ്ടാകുമെന്നും യുഡിഎഫ് ചിട്ടയായ പ്രവർത്തനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോസ് കെ മാണിയ്‌ക്കെതിരായ ജനവികാരം ഇടതുമുണിക്ക് ദോഷമായി വരും. ഏറ്റുമാനൂർ, കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഇത് പ്രതിഫലിക്കും. ഏറ്റവും കൂടുതൽ പ്രതിഫലിക്കുക പാലായിലായിരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. മനസാക്ഷി ഉള്ള സിപിഎം അംഗങ്ങൾ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാകുമെന്നും കാപ്പൻ വ്യക്തമാക്കി നൂറിൽ നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.