ETV Bharat / state

Thiruvarp Bus | ബസുടമയ്‌ക്ക് നേരെ അക്രമം: സിഐടിയു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി - thiruvarp bus protect case kottayam

പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കവെ കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവത്തിലാണ് കോടതി ഇടപെടൽ.

തിരുവാർപ്പിൽ ബസുടമയ്‌ക്ക് നേരെയുണ്ടായ അക്രമം  തിരുവാർപ്പ്  ബസുടമയ്‌ക്ക് നേരെയുണ്ടായ അക്രമം  ഹൈക്കോടതി  കോടതിയലക്ഷ്യ കേസ്  thiruvarp  thiruvarp bus protect  thiruvarp bus protect case kottayam  high court
Thiruvarp Bus
author img

By

Published : Jul 19, 2023, 10:07 PM IST

കോട്ടയം : തിരുവാർപ്പിൽ ബസുടമയ്‌ക്ക് നേരെയുണ്ടായ അക്രമത്തിൽ സിഐടിയു ജില്ല നേതാവ് അജയന് ഹൈക്കോടതിയുടെ നോട്ടീസ്. അജയൻ കോടതിയിൽ നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി നിർദേശം. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കവെ കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവത്തിലാണ് കോടതി ഇടപെടൽ.

ഹൈക്കോടതി സ്വമേധയ എടുത്ത കോടതിയലക്ഷ്യ കേസിൽ കക്ഷി ചേർത്തു കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ നടപടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡിവൈഎസ്‌പി കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന കാര്യം ബസുടമയെ ആക്രമിച്ച അജയന് അറിയില്ലായിരുന്നോ എന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

also read : തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ

ഇടക്കാല ഉത്തരവ് നിലവിലുണ്ടെന്ന് അക്രമിക്കറിയാമെന്ന് പൊലീസും മറുപടി നൽകി. തുടർന്ന് അജയനോട് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട കോടതി പൊലീസ് ഉദ്യോഗസ്ഥർ ഹാജരാകുന്നത് ഒഴിവാക്കുകയും ചെയ്‌തു. കേസ് ഹൈക്കോടതി ആഗസ്റ്റ്‌ രണ്ടിന് വീണ്ടും പരിഗണിക്കും.

ആ അടി കിട്ടിയത് കോടതിയുടെ മുഖത്ത് : പൊലീസ് സംരക്ഷണത്തിൽ ബസുടമ ആക്രമിക്കപ്പെട്ടതിൽ അടിയേറ്റത് ബസ് ഉടമയ്‌ക്കല്ല ഹൈക്കോടതിയുടെ മുഖത്തെന്ന് സിംഗിൾ ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. അവിടെ നാടമകല്ലേ നടന്നതെന്ന് വിമർശിച്ച ഹൈക്കോടതി ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായെന്നും കുറ്റപ്പെടുത്തിയിരുന്നു.

also read : തിരുവാര്‍പ്പില്‍ ബസിന് നേരെയുള്ള സിഐടിയു സമരം; ഇടപെട്ട് ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

എന്നാല്‍ ബസ് ഉടമയ്‌ക്കെതിരെയുള്ള ആക്രമണം പെട്ടെന്ന് സംഭവിച്ചതാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി. കേസില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായോയെന്നും അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേയെന്നും കോടതി അന്ന് ചോദിച്ചു. കേസില്‍ കോട്ടയം ജില്ല പൊലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫിസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

കേസിനാസ്‌പദമായ സംഭവം : ഇക്കഴിഞ്ഞ ജൂൺ 17 നാണ് കേസിനാസ്‌പദമായ സംഭവം. ബസിന് മുന്നിൽ സി.ഐ.ടി യു പ്രവർത്തകർ കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തുകയും, പിന്നീട് കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിനായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്‌തിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഉടമ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

also read : ബസിന് മുന്നിലെ സിഐടിയു കൊടി ; 'അടി കിട്ടിയത് കോടതിയുടെ മുഖത്ത്', ഉടമക്കെതിരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.