കോട്ടയം: സഹപാഠിക്ക് വീടൊരുക്കി ചേര്‍പ്പുങ്കല്‍ ഹോളീക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥികള്‍ . പോക്കറ്റ് മണി മിച്ചം പിടിച്ചും മാതാപിതാക്കളോട് വാങ്ങിയും ക്ലാസ്മുറികളിലെ നാണയക്കുടുക്കകള്‍ നിറച്ചപ്പോള്‍ ആറു മാസം മുമ്പ് തുടങ്ങിയ 'ചങ്കിനൊരു വീട്, ചന്തമുള്ള കൂട് ' ഭവനപദ്ധതി യാഥാര്‍ഥ്യമായി. ജന്മദിനാഘോഷങ്ങള്‍ വരെ ഒഴിവാക്കിയായിരുന്നു കുട്ടികളുടെ സഹായപ്രവാഹം. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് അഞ്ചേരില്‍ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിച്ചു.
കുട്ടികളില്‍ പരിധിയില്‍ കവിഞ്ഞു പണം വന്നു ചേരുന്നത് അവര്‍ക്ക് വഴിതെറ്റാനുള്ള എളുപ്പമാര്‍ഗമാണെന്നും അങ്ങനെയുള്ള പണം ഇതു പോലുള്ള സാമൂഹികസേവന വഴിയിലേക്ക് തിരിച്ചു വിട്ടാല്‍ വിദ്യാര്‍ഥികളില്‍ ആത്മാഭിമാനവും സേവന മനോഭാവവും വളരുമെന്നും സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.