യുഡിഎഫിലെ സീറ്റ് സംബന്ധിച്ച രണ്ടാം ഘട്ടചര്‍ച്ച നാളെ നടക്കാനിരിക്കെഅധിക സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി.നിലവിലെ കേരള കോൺഗ്രസ് സീറ്റിൽ പി.ജെ. ജോസഫിനെ മത്സരിപ്പികുമോ എന്ന ചോദ്യത്തിനായിരുന്നു ജോസ് കെ മാണിയുടെ മറുപടി. അധിക സീറ്റ് എന്ന ആവശ്യത്തിൽ നിന്നും കേരളകോൺഗ്രസ് പിന്നോട്ടില്ല, നിലവിലെ സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
കോൺഗ്രസ് നേതൃത്വവുമായി ആദ്യം നടത്തിയ ചർച്ചയിൽ കേരള കോൺഗ്രസിന്‍റെ രണ്ടാം സീറ്റെന്നആവശ്യംതീരുമാനമാകാതെ പിരിഞ്ഞിരുന്നു.അധിക സീറ്റ് നൽകാൻ കഴിയില്ലെന്ന്കോൺഗ്രസ്, കേരള കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അധിക സീറ്റെന്നആവശ്യത്തിൽ നിന്നും കേരള കോൺഗ്രസും മുസ്ലിം ലീഗും പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് ഘടകകക്ഷികളെ കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചയ്ക്ക്വിളിച്ചിരിക്കുന്നത്. നാളെ നടക്കുന്ന രണ്ടാംഘട്ട ചർച്ചയിലും രണ്ടാം സീറ്റെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.