ETV Bharat / state

Puthuppally By Election | ജെയ്‌ക് സി തോമസിന്‍റെ പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തും; യുഡിഎഫ് പ്രവർത്തനങ്ങൾ വിലയിരുത്തി രാഹുൽ ഗാന്ധി - Puthuppally by election CM will come for campaign

സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയമസഭ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക

ജെയ്ക്ക് സിതോമസിന്‍റെ പ്രാചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തു  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്  ജെയ്‌ക് സി തോമസ്  രാഹുൽ ഗാന്ധി  മുഖ്യമന്ത്രി പിണറായി വിജയൻ  സിപിഎം  ഉപതെരഞ്ഞെടുപ്പ്  ചാണ്ടി ഉമ്മൻ  യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ  യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ  സ്ഥിതിഗതികൾ വിലയിരുത്തി രാഹുൽ ഗാന്ധി  Pudupally by election  by election  jaik c thomas  chandy oommen  Chief Minister Pinarayi Vijayan  Pinarayi Vijayan  Congress leader Rahul Gandhi  Rahul Gandhi  UDF election convention will be held tomorrow  UDF election convention  Puthuppally  Puthuppally by election  Puthuppally by election CM will come for campaign
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്
author img

By

Published : Aug 13, 2023, 11:05 PM IST

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ഓഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിലയിരുത്തി. നാളെയാണ് (തിങ്കളാഴ്‌ച) യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി: 24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. 31ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. എന്നാൽ, അവസാനഘട്ട പ്രചാരണത്തിന് മാത്രമായിരിക്കും മറ്റു മന്ത്രിമാർ എത്തുക. പുതുപ്പള്ളിയിൽ പ്രചാരണത്തിന് രാഷ്‌ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

പുതുപ്പള്ളിയിലെ സ്ഥിതിഗതികൾ വിലയിരുത്തി രാഹുൽ ഗാന്ധി: ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ വിലയിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടണമെന്നും പിതാവിന്‍റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുന്നതിനിടെ ആണ് ചാണ്ടി ഉമ്മന് രാഹുൽ ഗാന്ധിയുടെ വിളി വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ: പുതുപ്പള്ളി നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ (14.08.2023, തിങ്കൾ) നടക്കും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് പാമ്പാടി സെന്‍റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷത വഹിക്കും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, യുഡിഫ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഎം സുധീരൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണിസി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ സി ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അറിയിച്ചു.

സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക. അഞ്ച് പതിറ്റാണ്ടോളം ഉമ്മൻ ചാണ്ടി വിജയിച്ചു കയറിയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് ഇത്തവണ ഇടതുപക്ഷം. ഓഗസ്‌റ്റ് 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.

READ ALSO: Puthuppally By Election | രാഷ്ട്രീയം മാത്രം പറഞ്ഞ് പ്രചാരണം നടത്താൻ സിപിഎം; സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.