കോട്ടയം: ആനിക്കാട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് ബിജെപി ജനപ്രതിനിധികള്‍ക്ക് ക്ഷണമില്ലാത്തതിനെതിരെ പ്രതിഷേധം. റവന്യു മന്ത്രി കെ രാജന്‍ വേദിയിലിരിക്കെ മുന്‍പില്‍ ചെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി രോഷം പ്രകടിപ്പിച്ചു. ബിജെപിയുടെ ഒരു ജനപ്രതിനിധിയെ പോലും സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല. മന്ത്രിസഭ രാഷ്‌ട്രീയ അയിത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. ബാക്കിയുള്ള പഞ്ചായത്തുകളിലെ പ്രതിനിധികളെ പോലും പങ്കെടുപ്പിക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരായ ജനപ്രതിനിധികളെ മാത്രം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും എല്‍ഡിഎഫിന്‍റെ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ പ്രതിനിധികളെ ക്ഷണിക്കുകയാണ് പ്രോട്ടോക്കോളെന്ന് ജില്ല ഭരണകൂടം വിശദീകരണം നല്‍കി.