ETV Bharat / state

പീഡനത്തിനിരയായ ബാലികയുടെ കുടുംബത്തെ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍

author img

By

Published : Oct 25, 2021, 1:48 PM IST

Updated : Oct 25, 2021, 3:34 PM IST

പ്രദേശവാസികള്‍ വ്യാജ പ്രചാരണം നടത്തിയതോടെ ബാലികയുടെ പിതാവ് വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നുവെന്ന് ബന്ധുക്കള്‍.

പീഡനം  ബാലികയുടെ പിതാവ് മരിച്ച സംഭവം  പിതാവ് മരിച്ച സംഭവം  വ്യാജ പ്രചരണം  raped girl
പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച സംഭവം: പ്രദേശവാസികള്‍ വ്യാജ പ്രചാരണം നടത്തിയതായി ബന്ധുക്കള്‍

കോട്ടയം: കുറിച്ചിയിലെ പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തെ തുടര്‍ന്ന് പെൺകുട്ടിയുടെ പിതാവ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇയാള്‍ ദിവസങ്ങളായി വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ വിശദീകരിക്കുന്നു.

ഞായറാഴ്‌ചയാണ് ദിവസങ്ങൾക്കു ശേഷം പുറത്തു പോയത്. ആളുകൾ വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയുണ്ടായി. പീഡന കേസ് പ്രതിയിൽനിന്നും പണം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പ്രചരിപ്പിച്ചതായും ബന്ധുക്കൾ ആരോപിച്ചു.

ALSO READ: പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ

തങ്ങൾക്ക് നീതി ലഭിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തിങ്കളാഴ്‌ച രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോക്‌സോ കേസില്‍ കുറിച്ചിയില്‍ പലചരക്ക് കട നടത്തുന്ന യോഗിദാസനെ(74) പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.

Last Updated : Oct 25, 2021, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.