ETV Bharat / state

കോട്ടയത്തുനിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തി - പാമ്പാടിയില്‍ നിന്ന് സഹോദരിമാരെ കാണാതായി

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

kottayam sisters missing case  pampadi police  thiruvananthapuram todays news  കോട്ടയം സഹോദരിമാരെ കാണാതായ കേസ്  തിരുവനന്തപുരം വാര്‍ത്ത  പാമ്പാടി പൊലീസ്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍  kooroppada panchayat
കോട്ടയത്തുനിന്നും കാണാതായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി
author img

By

Published : Nov 27, 2021, 3:01 PM IST

കോട്ടയം : പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തുന്ന പാമ്പാടി പൊലീസ് സംഘം തലസ്ഥാനത്തേക്ക് തിരിച്ചു. കൂരോപ്പട പഞ്ചായത്തിലെ 11-ാം വാർഡായ കോത്തലയിലാണ് സംഭവം. വെള്ളിയാഴ്ച വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്.

ALSO READ: Kottayam Sisters Missing Case: സഹോദരികളെ കാണാതായ സംഭവം: അന്വേഷണം സി.സി.ടി.വി അടിസ്ഥാനമാക്കി

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍, ഇവര്‍ മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പാമ്പാടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരോട് സംസാരിച്ചുനിന്ന പെൺകുട്ടിയാരാണെന്ന് കണ്ടെത്തിയിട്ടില്ല. ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മൂവരും നടന്നുപോകുന്നതായാണ് ദൃശ്യങ്ങളിൽ.

ശ്രദ്ധിക്കുക :- കാണാതായവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ മറ്റുവിവരങ്ങള്‍ വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.