ETV Bharat / state

താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ - cannabis Kummanam Kottayam

കോട്ടയം ജില്ലയിലെ ചെങ്ങളത്ത് കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

migrant-worker-arrested-growing-cannabis-kummanam-kottayam
താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
author img

By

Published : Mar 14, 2023, 6:20 PM IST

കോട്ടയം: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. കോട്ടയം ജില്ലയിലെ ചെങ്ങളത്ത് കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. അസം സ്വദേശി മന്നാസ് അലിയാണ് കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത്.

കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എപി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ്, ഹരികൃഷ്ണൻ കെഎച്ച്, ശ്രീകാന്ത് ടി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.