ETV Bharat / state

ഈരാറ്റുപേട്ടയിൽ റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്ന് യുവാവ് ; സിസിടിവി ദൃശ്യം പുറത്ത് - Scooter theft

വാഹനം റോഡിൽ നിർത്തി ഉടമസ്ഥൻ കടയിലേയ്‌ക്ക് പോകുന്നതിനിടയിൽ മോഷ്‌ടാവ് സ്‌കൂട്ടർ ഓടിച്ച് കടന്നുകളയുകയായിരുന്നു

SCOOTER MOSHANAM  man ran over a scooter on the roadside  kerala news  maalyalam news  സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു  റോഡ് സൈഡിലിരുന്ന സ്‌കൂട്ടർ മോഷ്‌ടിച്ചു  മോഷണം  സ്‌കൂട്ടർ മോഷണം  man ran over a scooter kottayam  man ran over a scooter cctv visual  സ്‌കൂട്ടർ മോഷണം സിസിടിവി ദൃശ്യങ്ങൾ  കോട്ടയം വാർത്തകൾ  Scooter theft  സ്‌കൂട്ടർ
റോഡ് സൈഡിലിരുന്ന സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു
author img

By

Published : Jan 24, 2023, 7:23 PM IST

സ്‌കൂട്ടറുമായി യുവാവ് കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ

കോട്ടയം : ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലിരുന്ന സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. പാലാ 12ാം മൈൽ സ്വദേശി രാമചന്ദ്രന്‍റെ സ്‌കൂട്ടറാണ് മോഷണം പോയത്. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഇന്ന് രാവിലെ ഏഴരയോടെ ഈരാറ്റുപേട്ട എം ഇ എസ് കവലയിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേയ്‌ക്ക് പോയ സമയത്താണ് മോഷണം നടന്നത്. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു.

വാഹനത്തിന് സമീപമെത്തിയ യുവാവ് അൽപസമയം സമീപത്ത് ചുറ്റിക്കറങ്ങി പരിസരം വീക്ഷിച്ച ശേഷം സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു. യുവാവ് മാസ്‌ക്‌ ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. കെഎൽ 13 കെ 346 നമ്പറിലുള്ള ടിവിഎസ് എൻടോർക്ക് മോഡൽ സ്‌കൂട്ടറാണ് നഷ്‌ടമായത്.

മോഷണം സംബന്ധിച്ച് രാമചന്ദ്രൻ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. (വാഹനം കണ്ടുകിട്ടുന്നവർ വിളിച്ചറിയിക്കേണ്ട നമ്പർ 6238471938).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.