ETV Bharat / state

മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

author img

By

Published : Jul 26, 2022, 1:41 PM IST

ജൂലൈ 22 നാണ് സിനിമ മേക്കപ്പ് ആർട്ടിസ്റ്റായ മിഥുൻ ജിത്ത് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ചൊവ്വാഴ്‌ച രണ്ടുപേര്‍ അറസ്റ്റിലായതോടെ ആകെ പിടിയിലായവരുടെ എണ്ണം മൂന്നായി

മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍
മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

കോട്ടയം: സിനിമ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ മറ്റ് രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വൈക്കം കാട്ടിക്കുന്ന് ചാലുതറ സി.കെ അനന്തു ( 24), ഇത്തിപ്പുഴ തൂമ്പുങ്കൽ വീട്ടിൽ അഖിൽ സന്തോഷ് (25) എന്നിവരെ തലയോലപ്പറമ്പ് പൊലീസാണ് പിടികൂടിയത്. കുലശേഖരമംഗലം ശാരദാമഠം പ്രദേശത്തെ സപ്‌തസ്വര നിവാസിൽ ധനുഷ് ഡാർവിനെ (27) തിങ്കളാഴ്‌ച(25.07.2022) തലയോലപ്പറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് മിഥുൻ ജിത്ത് ആക്രമണത്തിന് ഇരയായത്. ജൂലൈ 22 ന് മണിശേരിയിലുള്ള ഷൂട്ടിങ് സെറ്റിന് സമീപത്ത് വച്ചാണ് സംഭവം. പിടിയിലായവരുടെ നേതൃത്വത്തിലുള്ള സംഘം കമ്പിവടി, ഇടിക്കട്ട, പട്ടിക കഷണം, ഹെൽമെറ്റ് എന്നിവയുമായി എത്തിയാണ് മിഥുന് നേരെ തിരിഞ്ഞത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

READ MORE| മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ചയാള്‍ പിടിയിൽ; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

മര്‍ദനത്തിന് ഇരയായ മിഥുൻ ജിത്ത് ഡി.വൈ.എഫ്‌.ഐ ചെമ്പ് മേഖല ട്രഷററാണ്. വൈക്കം ഡി.വൈ.എസ്‌.പി എ.ജെ തോമസ്, തലയോലപ്പറമ്പ് എസ്‌.എച്ച്.ഒ കെ.എസ്‌ ജയൻ, എസ്‌.ഐമാരായ ടി.ആർ ദീപു, പി.എസ് സുധീരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.